Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഹരിയാനയിലെ ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനംചെയ്ത് ജെജെപി. തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും ജെജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. അതേസമയം എംഎല്‍എമാരില്‍ പലരും തങ്ങളോടൊപ്പം ഉണ്ടെന്നും ഒരു ആശങ്കയില്ലെന്നും മുൻ മുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടാർ പറഞ്ഞു ലോക്സഭ തെര‍ഞ്ഞെടുപ്പിനിടെ നാടകീയ നീക്കങ്ങള്‍ക്കാണ് ഹരിയാന സാക്ഷ്യം വഹിക്കുന്നത്.

ഇന്നലെ മൂന്ന് സ്വതന്ത്ര എംഎല്‍എമാർ കോണ്‍ഗ്രസിന് ഒപ്പം ചേർന്നതിന് പിന്നാലെ ജൻനായക് ജനത പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. സർക്കാരിനെ താഴെ ഇറക്കാനാണ് പ്രതിപക്ഷ നേതാവ് ഭൂപിന്ദർ സിങ് ഹൂഡ ശ്രമിക്കുന്നതെങ്കില്‍ അതിന് എല്ലാ പിന്തുണയും നല്‍കാൻ തയ്യാറാണ്. പിന്തുണ സ്വീകരിക്കണമോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.

 

പിന്തുണ സ്വീകരിക്കുമോയെന്ന കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. സർക്കാരിന് തുടരാൻ ധാർമികമായ അവകാശമില്ലെന്ന് കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ദില്ലിയില്‍ പ്രതികരിച്ചു. മൂന്ന് സ്വതന്ത്രർ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചതോടെ സാങ്കേതികമായി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. എന്നാല്‍ മാർച്ചില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നപ്പോള്‍ ജെജെപി വിമതർ ബിജെപിയെ പിന്തുണച്ചിരുന്നു. ഇതു തുടരുമെന്നാണ് ബിജെപി പ്രതീക്ഷ . മറ്റ് ചില എംഎല്‍എമാർ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ഇന്ന് മുൻ മുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടാറും അവകാശപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിന് കുറച്ച് മാസങ്ങള്‍ മാത്രമുള്ളതിനാല്‍ അവിശ്വാസ വോട്ടെടുപ്പിന് പ്രസ്കതിയില്ലെന്നാണ് ഹരിയാനയിലെ സ്പീക്കറുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *