Your Image Description Your Image Description
Your Image Alt Text

 

കാസർഗോഡ്: എസ് എസ് എഫ് അർദ്ദ വാർഷിക അനലൈസ യുടെ കാസർഗോഡ് ജില്ലാ ഉദ്ഘാടനം മുഹിമ്മാത്ത് നഗർ യൂണിറ്റിൽ നടന്നു . യൂണിറ്റ് ജനറൽ സെക്രട്ടറി 6 മാസത്തെ പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

യൂണിറ്റ് ഭാരവാഹി മുസമ്മിൽ ന്റെ അധ്യക്ഷതയിൽ എസ് എസ് എഫ് കാസർഗോഡ് ജില്ലാ സെക്രട്ടറി ബാദുഷ ഹാദി അസ്സാഖാഫി ഉദ്ഘാടനം ചെയ്തു.പുത്തിഗെ സെക്ടർ ജനറൽ സെക്രട്ടറി ഷഫീഖ് പുത്തിഗെ സെക്ടർ ഭാരവാഹികളായ ഉമർ ഹിമമി, മുഷ്ഫിഹ് തുടങ്ങിയവർ പങ്കെടുത്തു.
സമീത്ത് സ്വാഗതവും മുസമ്മിൽ നന്ദിയും പറഞ്ഞു. മെയ് 30 നുള്ളിൽ ജില്ലയിലെ 534 യൂണിറ്റുകളിൽ അനലൈസ പൂർത്തിയാകും

Photo:സെക്രട്ടറി ബാദുഷ ഹാദി അസ്സാഖാഫി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *