Your Image Description Your Image Description
Your Image Alt Text

കഴിഞ്ഞ കുറേ മാസങ്ങളായി മാരുതി സുസുക്കി ജിംനിയുടെ വിൽപ്പന താഴേക്കാണെന്ന് റിപ്പോര്‍ട്ട്. ഈ കാറിന് പ്രതിമാസം ലക്ഷങ്ങളുടെ വിലക്കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് ശേഷവും ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്നില്ല. ഈ മാസവും കമ്പനി തങ്ങളുടെ ഓഫ്-റോഡ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ കിഴിവ് നൽകുന്നു. 2023 മോഡൽ വർഷത്തിലും 2024 മോഡൽ വർഷത്തിലും കമ്പനി വ്യത്യസ്ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

2023 മോഡൽ വർഷം നിർമ്മിച്ച ജിംനിക്ക് 1,50,000 രൂപ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2024 വർഷത്തിൽ നിർമ്മിതമായ മോഡലിന് 50,000 രൂപയാണ് കഴിവ്. കഴിഞ്ഞ അഞ്ച് മാസത്തെ മാരുതി ജിംനിയുടെ വിൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, 2023 നവംബറിൽ 1,020 യൂണിറ്റുകളും 2023 ഡിസംബറിൽ 730 യൂണിറ്റുകളും 2024 ജനുവരിയിൽ 163 യൂണിറ്റുകളും 2024 ഫെബ്രുവരിയിൽ 322 യൂണിറ്റുകളും 2024 മാർച്ചിൽ 318 യൂണിറ്റുകളും വിറ്റു. അതായത്, ഈ വർഷത്തെ മൂന്ന് മാസത്തെ ശരാശരി പ്രതിമാസ വിൽപ്പന 267 യൂണിറ്റാണ്. ജിമ്മിയുടെ ഡിമാൻഡ് എത്രമാത്രം കുറഞ്ഞുവെന്ന് ഇതിൽ നിന്ന് വ്യക്തമാകും. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാറിനോടാണ് ജിംനി മത്സരിക്കുന്നത്.

1.5 ലിറ്റർ ഫോർ സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്, ഇത് പരമാവധി 105 എച്ച്പി പവർ ഔട്ട്പുട്ടും 134 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്‍മിൽൻ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ഓആർവിഎമ്മുകൾ, വാഷറുള്ള ഫ്രണ്ട് ആൻഡ് റിയർ വൈപ്പറുകൾ, ഡേ ആൻഡ് നൈറ്റ് ഐആർവിഎം, ഡ്രൈവർ സൈഡ് പവർ വിൻഡോ ഓട്ടോ അപ്/ഡൗൺ പിഞ്ച് ഗാർഡ്, റിക്ലൈനിംഗ് ഫ്രണ്ട് സീറ്റുകൾ, മൗണ്ടഡ് കൺട്രോൾ ഉള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടിഎഫ്‍ടി കളർ ഡിസ്‌പ്ലേ, പിൻസീറ്റ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, മുന്നിലും പിന്നിലും വെൽഡ് ചെയ്‍ത ടോ ഹുക്കുകൾ തുടങ്ങിയവ നൽകിയിരിക്കുന്നു.

ഇതിന് സ്റ്റീൽ വീലുകൾ, ഡ്രിപ്പ് റെയിലുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയുണ്ട്. ആൽഫ ഗ്രേഡ് അലോയ് വീലുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, വാഷറുള്ള എൽഇഡി ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഇരുണ്ട പച്ച ഗ്ലാസ്, പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ലെതർ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒമ്പത് ഇഞ്ച് സ്‍മാർട്ട് പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആർക്കാമിസ് സറൗണ്ട് സൗണ്ടും ലഭ്യമാണ്.
സുരക്ഷയ്ക്കായി, സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഇബിഡി ഉള്ള ആൻ്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, സൈഡ്-ഇംപാക്ട് ഡോർ ബീമുകൾ, എഞ്ചിൻ എന്നിവയുണ്ട്. ഇമോബിലൈസർ, ത്രീ പോയിൻ്റ് എമർജൻസി ലോക്കിംഗ് റിട്രാക്ടർ സീറ്റ്ബെൽറ്റ് തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.

ശ്രദ്ധിക്കുക, വ്യത്യസ്ത പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ കാറിൽ ലഭ്യമായ കിഴിവുകളാണ് മേൽ സൂചിപ്പിച്ചിരിക്കുന്നത്. ഈ കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളെയും ഡീലർഷിപ്പുകളെയും സ്റ്റോക്കിനെയുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെടാം. ഒരുപക്ഷേ നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, ഡിസ്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങൾക്കും തൊട്ടടുത്ത ഡീലർഷിപ്പിനെ സമീപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *