Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ചൂട് കൂടുന്നതിനിടെ സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയെത്തുമെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് ആലപ്പുഴ, തൃശൂർ, കാസർകോ‍ട് എന്നീ ജില്ലകളൊഴികെ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസർകോടൊഴികെ എല്ലായിടത്തും തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്താകെയും മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 9-ാം തീയതി മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കിയിലുമാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *