Your Image Description Your Image Description
Your Image Alt Text

കേരളോത്സവത്തില്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുത്ത ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ വി.പി. ശരത്ത് പ്രസാദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് ബാറ്റ്, ബോള്‍, കാരംസ് ബോര്‍ഡ്, ചെസ്സ് ബോര്‍ഡ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിനോടാനുബന്ധിച്ച് 36 വ്യത്യസ്ത പരിപാടികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്.

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന സുരേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ എന്‍. എം. പുഷ്പാകരന്‍, സെക്രട്ടറി ജി. സബിത, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നവ്യ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *