Your Image Description Your Image Description
Your Image Alt Text

കളമശ്ശേരി സെന്റ് പോൾസ് കോളേജ് നാഷണൽ സർവ്വീസ് സ്‌കീമി(എൻ എസ് എസ്) ന്റെ ആഭിമുഖ്യത്തിൽ കടമക്കുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുന്ന സപ്‌തദിന സഹവാസ ക്യാമ്പ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. നാടിന്റെ ഭാവി നിർണയിക്കുന്നതിൽ എൻഎസ്എസ് വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നു അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ് സവിത അധ്യക്ഷത വഹിച്ചു.

പരിസര ശുചീകരണം, അവബോധന ക്ളാസുകൾ, ഉൽപന്ന നിർമ്മാണ – ദുരന്ത നിവാരണ പരിശീലനങ്ങൾ, വോട്ടർ എൻറോൾമെൻറ് പ്രോഗ്രാം, സ്നേഹാരാമം സാമൂഹിക – ആരോഗ്യ സർവ്വേ, ഉത്തരവാദിത്വ ടൂറിസം വികസന പദ്ധതികൾ എന്നിവ ക്യാമ്പിന്റെ ഭാഗമാകും.

അസിസ്റ്റന്റ് മാനേജർ ഫാ. റാഫേൽ കല്ലുവീട്ടിൽ, കടമക്കുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി വിപിൻരാജ്, അംഗങ്ങളായ വി എ ബെഞ്ചമിൻ, പ്രബിൻ കോമളൻ, ഗവൺമെന്റ് വൊക്കേഷണൽ എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് എം എ മുരളി, പ്രോഗ്രാം ഓഫീസർമാരായ ഡോ. വി ജി രാജേഷ്‌മോൻ,വി എം നിഷ, ബിച്ചു എസ് നായർ, കോളേജ് യൂണിയൻ ചെയർമാൻ കെ എ ആസിഫ്, അലക്‌സ് ആട്ടുള്ളിൽ എന്നിവർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *