Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡ താൽകാലികമായി സസ്‌പെൻഡ് ചെയ്തു. യോഗ്യതാ മത്സരത്തിൽ പങ്കെടുത്ത താരം സാംപിൾ നൽകാൻ വിസമ്മതിച്ചതിനാണ് നടപടി. സാംപിൾ ശേഖരിക്കാൻ നാഡ നൽകുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്ന് പൂനിയ നേരത്തെ ആരോപിച്ചിരുന്നു. ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബജ്‌റംഗ് പൂനിയയുടെ പാരീസ് ഒളിംപിക്‌സ് സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് നാഡയുടെ നടപടി.

കഴിഞ്ഞമാസം പത്തിന് സോനിപത്തിൽ നടന്ന ഒളിംപിക്‌സ് യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ട്രയൽസിൽ പങ്കെടുത്ത ബജ്‌റംഗ് പൂനിയ മൂത്ര സാംപിൾ നൽകിയില്ലെന്നാരോപിച്ചാണ് താൽകാലിക സസ്‌പെൻഷൻ. ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകിയില്ലെങ്കിൽ തീരുമാനം അച്ചടക്ക സമിതിക്ക് വിടുമെന്നും, നിസഹകരണം തുടർന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ വിലക്കുമെന്നും നാഡ ബജ്‌റംഗ് പൂനിയയെ അറിയിച്ചു.

ഈമാസമാണ് ഇസ്താംബൂളിൽ പാരീസ് ഒളിംപിക്‌സിൽ പങ്കെടുക്കുന്നതിനായുള്ള യോഗ്യത മത്സരങ്ങൾ തുടങ്ങുന്നത്. സാംപിൾ ശേഖരിക്കാൻ നാഡ നൽകുന്ന കിറ്റ് കാലാവധി കഴിഞ്ഞതാണെന്ന് മാസങ്ങൾക്ക് മുൻപ് വീഡിയോയിലൂടെ പൂനിയ ആരോപിച്ചിരുന്നു. മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്ത ഗുസ്തി താരങ്ങളിൽ പ്രധാനിയാണ് ബജ്‌റംഗ് പൂനിയ.

ഫെഡറേഷന്റെ ഭരണം നിയന്ത്രിച്ചിരുന്ന അഡഹോക്ക് കമ്മറ്റി പിരിച്ചുവിട്ട് ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്ന സഞ്ജയ് സിം?ഗിന്റെ നേതൃത്ത്വത്തിലുള്ള ഭരണസമിതിക്ക് ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ കഴിഞ്ഞമാസമാണ് അംഗീകാരം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *