Your Image Description Your Image Description
Your Image Alt Text

 

കായംകുളം: സ്വാതന്ത്ര്യസമര സേനാനിയും ഓണാട്ടുകരയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനുമായ സഖാ: എം പി കൃഷ്ണപിള്ളയുടെ സ്മരണാര്‍ത്ഥം പ്രവർത്തിക്കുന്ന സഖാവ് എം പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കെ പി പരമേശ്വരക്കുറുപ്പ് ‘സ്മൃതി’ പ്രതിഭാ പുരസ്കാരം സഖാ: എം പിയുടെ 50 ആം ചരമവാർഷികസമ്മേളനത്തിൽ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ: ജിതേഷ്ജിയ്ക്ക് മുൻ ആലപ്പുഴ എം പിയും കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറിയുമായ സഖാ: ടി ജെ ആഞ്ചലോസ് സമർപ്പിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കായംകുളം കൊയ്പ്പള്ളി കാരാണ്മ എം പി കൃഷ്ണപിള്ള നഗറിൽ നടന്ന സമ്മേളനത്തിൽ ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ : സി സുധാകരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, സി പി ഐ സംസ്ഥാന കമ്മറ്റിയംഗം സുകുമാരൻ, ഡി സി സി സെക്രട്ടറി ചെങ്കിള്ളിൽ രാജൻ, ബി ജെ പി സംസ്ഥാന സമിതിയംഗം പാലമുറ്റത്ത് വിജയകുമാർ, സി പി ഐ ഭരണിക്കാവ് മണ്ഡലം കമ്മറ്റി സെക്രട്ടറി എൻ ശ്രീകുമാർ, ഡോ : പി കെ ജനാർദ്ദനക്കുറുപ്പ്, ജനതാദൾ സംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ, അഡ്വ : ബിനു കെ ശങ്കർ, കെ പി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
എം പി ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ : കെ പി ശ്രീകുമാർ സ്വാഗതവും എം പി ഫൗണ്ടേഷൻ ചാരിറ്റി കൺവീനർ സി. കെ.ഹരിരാജ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *