Your Image Description Your Image Description
Your Image Alt Text

സ്ത്രീകൾക്കും കുട്ടികൾക്കുമായി പണികഴിപ്പിച്ച മാതൃശിശു വിജ്ഞാന കേന്ദ്രം കരുമാല്ലൂരിൽ പ്രവർത്തനസജ്ജമായി. വനിതകൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസുകളും മറ്റ് ക്യാമ്പുകളും സംഘടിപ്പിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് മാതൃശിശു വിജ്ഞാന കേന്ദ്രം യാഥാർത്ഥ്യമായത്.

പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്പോൺസർഷിപ്പിൽ ലഭിച്ച സ്ഥലത്ത് നിർമ്മിച്ച മാതൃശിശു വിജ്ഞാന കേന്ദ്രത്തെ വനിതകൾക്ക് വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനുള്ള സെന്ററായും ഉപയോഗപ്പെടുത്താം.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷം രൂപയും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 1214380 രൂപയും ചിലവഴിച്ചാണ് മാതൃശിശു വിജ്ഞാന കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസാണ് കഴിഞ്ഞദിവസം കേന്ദ്രം നാടിന് സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *