Your Image Description Your Image Description
Your Image Alt Text

 

രോമാഞ്ചത്തിന് ശേഷം ജിതു മാധവന്‍ സംവിധാനം ചെയ്ത ആവേശവും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇല്ലുമിനാറ്റി, ഗലാട്ട, ജാഡ തുടങ്ങി ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. ഈ പാട്ടുകളെല്ലാം തന്നെ എഴുതിയത് വിനായക് ശശികുമാര്‍ ആണ്. എന്നാല്‍ ഇല്ലുമിനാറ്റി എന്ന വാക്ക് ആ പാട്ടില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ലെന്ന് വിനായക് ശശികുമാര്‍ പറയുന്നു.

മാത്രമല്ല, ഇല്ലുമിനാറ്റി എന്ന പാട്ട് റിലീസ് ആയ ശേഷം വളരെ ഡാര്‍ക്ക് അടിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടെന്നും അത് ചെറുതായി തന്നെ പേടിപ്പിച്ചെന്നും വിനായക് പറയുന്നു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനായക് ശശികുമാര്‍ ഇല്ലുമിനാറ്റിയെക്കുറിച്ചും കമന്റിനെക്കുറിച്ചും മനസ് തുറന്നത്.

ഇല്ലുമിനാറ്റി മാത്രമാണ് ആവേശത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ചെയ്ത പാട്ട്. രങ്കണ്ണനെക്കുറിച്ച് ഒരു വാഴ്ത്തു പാട്ട് വേണമെന്നാണ് പറഞ്ഞത്. പക്ഷെ അതിന് പറ്റിയ റഫറന്‍സ് ഒന്നും മലയാളത്തില്‍ ഇല്ല. നോക്കുന്ന സമയത്ത് സിങ്കപ്പടയുടെ രാജാവേ, അല്ലെങ്കില്‍ നരസിംഹത്തിലെ പാട്ട് ഇതൊക്കെയാണ് ഉള്ളത്. അതുകൊണ്ട് എടുത്ത റഫറന്‍സ് അധികവും തമിഴ് പാട്ടുകളാണെന്നും വിനായക് പറയുന്നു.

 

ദൈവത്തെ പോലും പേടിക്കേണ്ട, പക്ഷെ ഒരു ഭീകര കമന്റ് കണ്ട് ഡാര്‍ക്കായി'; ഇല്ലുമിനാറ്റിക്കാരോട് പറയാനുള്ളത് | Aavesham Song Lyricist Vinayak Sashikumar Opens Up About ...

അതിനകത്ത് തമിഴും മലയാളവും മിക്‌സ് ചെയ്ത് എളുപ്പത്തില്‍ എഴുതാന്‍ പറ്റും. അങ്ങനെ ഒരു ട്യൂണ്‍ ആണ് സുഷിന്‍ കമ്പോസ് ചെയ്ത് തന്നത്. എനിക്ക് പരിചയമുള്ള ഒരു വ്യക്തിയുണ്ട്. ആള്‍ക്ക് രങ്കണ്ണയുമായി വലിയ ബന്ധമുണ്ടെന്ന് പറയാന്‍ പറ്റില്ല. എന്നാലും ഞങ്ങളുടെ സുഹൃത്തുക്കളുടെ ഇടയില്‍ പുള്ളിയെ ഇല്ലുമിനാറ്റി എന്നാണ് വിളിച്ചുകൊണ്ടിരുന്നത്.

കാരണം കാണുമ്പോള്‍ പുള്ളി വളരെ സിംപിള്‍ ആണെന്ന് തോന്നും എന്നാല്‍ പുള്ളിക്ക് ചില ബിസിനസുകളൊക്കെ ഉണ്ട്. ഗ്യാംഗ്സ്റ്റര്‍ കണക്ഷന്‍ ഉണ്ടെന്ന് തോന്നും. ഞങ്ങള്‍ ചോദിച്ചിട്ടുണ്ട് നിങ്ങള്‍ ഇല്ലുമിനാറ്റിയല്ലേ എന്ന്. അങ്ങനെ രങ്കണ്ണനെ വാഴ്ത്തി എഴുതി വരുമ്പോള്‍ അതിലെ ഹൂക്കിംഗ് പോയിന്റില്‍ എന്തെങ്കിലും വേണം. അതിന്റെ ആ പോഷന്‍ കേട്ടപ്പോള്‍ തന്നെ ഇല്ലുമിനാറ്റി…ഇല്ലുമിനാറ്റി.. എന്നാണ് മനസില്‍ വന്നത്.

അന്ന് ഇത് ഞാന്‍ ഇവര്‍ക്ക് സബ്മിറ്റ് ചെയ്തു. ഇന്ന് കാണുന്ന വരികളല്ല, ഇംഗ്ലീഷും മലയാളവും ഒക്കെ മിക്‌സ് ചെയ്തിട്ടാണ് അത് വന്നത്. അതിന്റെ കൂടെയാണ് ഇല്ലുമിനാറ്റി വന്നത്. ലേശം പ്രശ്‌നമുള്ള വരികളാണ് അന്ന് എഴുതിയത് എന്ന് എനിക്ക് ആദ്യം മനസിലായില്ല. മൊത്തത്തില്‍ ഇത് വേണ്ടെന്ന് പറഞ്ഞു. മാത്രമല്ല, ആ വാക്ക് ചില നടന്മാരെ വെച്ചൊക്കെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉപോയഗിക്കുന്നുമുണ്ട്. അങ്ങനെ തുടക്കത്തിലെ ഭാഗം ഒക്കെ മലയാളം മാത്രമാക്കി. എന്നിട്ടും ഇല്ലുമിനാറ്റി ഞാന്‍ മാറ്റിയിരുന്നില്ല എന്നും വിനായക് പറയുന്നു.

 

ദൈവത്തെ പോലും പേടിക്കേണ്ട, പക്ഷെ ഒരു ഭീകര കമന്റ് കണ്ട് ഡാര്‍ക്കായി'; ഇല്ലുമിനാറ്റിക്കാരോട് പറയാനുള്ളത് | Aavesham Song Lyricist Vinayak Sashikumar Opens Up About ...

‘തുടക്കത്തിലെ ഇംഗ്ലീഷ് പോയി മലയാളം ആയപ്പോള്‍ തന്നെ ഇവര്‍ക്ക് പകുതി ഇഷ്ടമായി. പിന്നെ പതുക്കെ ഇവര്‍ ഇല്ലുമിനാറ്റി ഇഷ്ടപ്പെടാന്‍ തുടങ്ങി. എന്നെ സംബന്ധിച്ചിടത്തോളം ഇല്ലുമിനാറ്റി ഒരു വെസ്‌റ്റേണ്‍ ആശയമാണ്. ആദരാഞ്ജലി ദുഃഖമുള്ള വാക്കല്ലേ, അത് ഒരു കോമഡിയില്‍ നമ്മള്‍ പ്രതീക്ഷിക്കില്ലല്ലോ. അതുപോലെയാണ് ഇല്ലുമിനാറ്റി എന്ന വാക്കും,’ വിനായക് പറയുന്നു.

അറിയാവുന്ന ഒരു സംഭവത്തെ പുതിയ ഒരു സംഭവത്തില്‍ സെറ്റ് ചെയ്യുമ്പോഴാണ് ഹിറ്റ് ജനിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. മുഴുവന്‍ പുതിയതായാല്‍ ചിലപ്പോള്‍ ഹിറ്റാവണമെന്നില്ല. ഇല്ലുമിനാറ്റി അങ്ങനെ ഒരു വാക്കായതുകൊണ്ട് മലയാളികള്‍ അല്ലാത്തവര്‍ക്കും അത് കണക്ട് ആയിട്ടുണ്ട്. തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും ഒക്കെയുള്ള ആളുകള്‍ ഈ പാട്ട് വൈബ് ചെയ്യുന്നുണ്ട്. ജാഡയൊന്നും അവര്‍ക്ക് മനസിലായിട്ടില്ല. ഗലാട്ടയും ഇല്ലുമിനാറ്റിയുമാണ് അങ്ങോട്ട് പോയിട്ടുള്ളത്.

‘പിന്നെ ഒരു ഭീകര കമന്റ് കണ്ടത്, ഇല്ലുമിനാറ്റിയെപ്പറ്റിയാണ് എഴുതിയിരിക്കുന്നത്, സൂക്ഷിക്കണം, എന്ന് കണ്ട് എനിക്കും മ്യൂസിക് ഡയറക്ടര്‍ക്കും നോക്കിക്കോ, ഒരിക്കലും കടക്കാന്‍ പാടില്ലാത്ത ഒരു സ്ഥലത്തേക്ക് ആണ് നിങ്ങള്‍ കടന്നിരിക്കുന്നത് എന്നൊക്കെ പറഞ്ഞ് ഒരു കമന്റ്. അത് കണ്ടപ്പോള്‍ കുറച്ച് ഡാര്‍ക്ക് ആയി. കാരണം എന്തിനെയും പേടിക്കാതിരിക്കാം. പക്ഷെ മനുഷ്യന്മാരെ പേടിയാണ്,’വിനായക് പറഞ്ഞു.

ദൈവത്തിനെയും പ്രേതത്തിനെയും പേടിക്കേണ്ട ആവശ്യമില്ല. പക്ഷെ മനുഷ്യന്മാരെ പേടിക്കണമല്ലോ. ഇംഗ്ലീഷിലായിരുന്നു ആ കമന്റ്. ചിലപ്പോള്‍ ഇല്ലുമിനാറ്റി ഫാന്‍ ബോയ് യോ മറ്റോ ആകാം. ഇനി ഒറിജിനല്‍ ഇല്ലുമിനാറ്റിക്കാരാണെങ്കിലും ഇത് കേള്‍ക്കുക, ക്ഷമിക്കണം. ഞാന്‍ ഇതിലൊന്നും താത്പര്യമുള്ള ആളല്ല. വാക്ക് ഉപയോഗിച്ചു എന്നേ ഉള്ളുവെന്നും വിനായക് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *