Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഇന്ത്യൻ ബാങ്കിങ് മേഖലയുടെ ശക്തമായ വളർച്ച ഉപയോഗപ്പെടുത്തുന്നതിന് ആക്സിസ് മ്യൂച്വൽ ഫണ്ട് പുതിയ ഫണ്ട് ഓഫറായ (എൻഎഫ്ഒ) ആക്സിസ് നിഫ്റ്റി ബാങ്ക് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. നിക്ഷേപകർക്ക് പ്രമുഖ ഇന്ത്യൻ ബാങ്കുകളുടെ വളർച്ചയിൽ പങ്കാളികളാകുന്നതിനുള്ള അവസരമൊരുക്കാൻ ഈ ഓപ്പൺ-എൻഡ് ഇൻഡക്സ് ഫണ്ട് നിഫ്റ്റി ബാങ്ക് ടിആർഐ പിന്തുടരാനാണ് ലക്ഷ്യമിടുന്നത്.

എൻഎഫ്ഒ സബ്സ്ക്രിപ്ഷൻ 2024 മെയ് 3ന് ആരംഭിച്ച് മെയ് 17ന് അവസാനിക്കും. 500 രൂപയാണ് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. കാർത്തിക് കുമാർ, ആഷിക് നായിക് എന്നവരാണ് ഫണ്ട് മാനേജർമാർ.

ആക്സിസ് നിഫ്റ്റി ബാങ്ക് ഇൻഡക്സ് ഫണ്ട് ലാർജ് ക്യാപ്, മിഡ് ക്യാപ് ബാങ്കിങ് കമ്പനികളുടെ വൈവിധ്യമാർന്ന മിശ്രിതം ഉൾപ്പെടുത്തിക്കൊണ്ട് ഈ മേഖലയുടെ വളർച്ചയിൽ നിന്ന് നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ആകർഷകമായ നിക്ഷേപ മാർഗമായിരിക്കുമെന്നും ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി. ഗോപ്കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *