Your Image Description Your Image Description
Your Image Alt Text

 

ചെന്നൈ: ഐപിഎല്ലില്‍ റണ്‍വേട്ടക്കാരിലെ ഒന്നാം സ്ഥാനക്കാരനുള്ള ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശിയെത്തി. ടൂര്‍ണമെന്‍റിന്‍റെ തുടക്കം മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു താരം വിരാട് കോലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് ആണ് 509 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാമത് എത്തിയത്. ഇന്നലെ നടന്ന മത്സരത്തില്‍ 48 പന്തില്‍ 62 റണ്‍സെടുത്ത റുതുരാജ് ചെന്നൈയുടെ ടോപ് സ്കോററായിരുന്നു.

10 കളികളില്‍ നിന്ന് 509 റണ്‍സുമായി റുതുരാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഇത്രയും മത്സരങ്ങളില്‍ നിന്ന് 500 റണ്‍സുമായി വിരാട് കോലി രണ്ടാ സ്ഥാനത്തുണ്ട്. സായ് സുദര്‍ശന്‍(418), കെ എല്‍ രാഹുല്‍(406), റിഷഭ് പന്ത്(398), ഫിള്‍ സാള്‍ട്ട്(392) എന്നിവര്‍ക്ക് പിന്നിലായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണുള്ളത്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിനായി 34 റണ്‍സടിച്ചാല്‍ സഞ്ജുവിന് വീണ്ടും ടോപ് ത്രീയില്‍ തിരിച്ചെത്താന്‍ അവസരമുണ്ട്.

മറ്റന്നാള്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ വിരാട് കോലിക്കും ഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിക്കാന്‍ അവസരം ലഭിക്കും. സായ് സുദര്‍ശനും റണ്‍വേട്ടയില്‍ മുന്നേറാന്‍ അവസരമുണ്ട്. സുനില്‍ നരെയ്ന്‍(372), ശിവം ദുബെ(350), തിലക് വര്‍മ(343) എന്നിവരാണ് ആദ്യ പത്തിലുള്ളത്. തുടക്കം മുതല്‍ ടോപ് ത്രിയിലുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് 9 മത്സരങ്ങളില്‍ 332 റണ്‍സുമായി പന്ത്രണ്ടാം സ്ഥാനത്താണിപ്പോള്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ രോഹിത് ശര്‍മയാകട്ടെ ആദ്യ 15ല്‍ നിന്ന് പുറത്തായി. 315 റണ്‍സുമായി പതിനാറാം സ്ഥാനത്താണ് രോഹിത് ഇപ്പോഴുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *