Your Image Description Your Image Description
Your Image Alt Text

 

 

കൊടൈക്കനാൽ: വിശ്രമത്തിനായി കൊടൈക്കനാലിൽ തങ്ങുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കേ സ്റ്റാലിൻ ഗോൾഫ് കളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കുമൊപ്പം ഫോട്ടോ എടുത്ത സ്റ്റാലിൻ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നെങ്കിൽ അറിയിക്കണമെന്നും പറഞ്ഞു. 5 ദിവസം സ്റ്റാലിൻ കൊടൈക്കനാലിൽ ഉണ്ടാകും. കുടുംബത്തോടൊപ്പം വേനൽക്കാലം ആഘോഷിക്കാനാണ് എം കെ സ്റ്റാലിൻ കൊടൈക്കനാലിലെത്തിയത്.

ചൊവ്വാഴ്ചയാണ് സ്റ്റാലിൻ ഗോൾഫ് കളിക്കാനെത്തിയത്. ഗ്രീൻ വാലിക്ക് സമീപത്തെ ഗോൾഫ് കോഴ്സിലാണ് സ്റ്റാലിൻ ഗോൾഫിൽ ഒരു കൈ നോക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷമാണ് സ്റ്റാലിൻ ഇവിടെയെത്തിയത്. മെയ് 3 വരെ കൊടൈക്കനാലിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുന്ന സ്റ്റാലിനും കുടുംബവും 4ാം തിയതി ചെന്നൈയിലേക്ക് തിരിച്ച് പോവും. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ കൊടൈക്കനാലിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നക്ഷത്ര തടാകം, ബ്രയന്റ് പാർക്ക് എന്നിവിടങ്ങളും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിശ്രമം തേടിയുള്ള സന്ദർശനം ആയതിനാൽ പാർട്ടി പ്രവർത്തകർക്ക് വരെ സ്റ്റാലിനെ സന്ദർശിക്കുന്നതിന് അനുവാദം നൽകിയിട്ടില്ല. അതേസമയം കാട്ടുതീ പടരുന്നത് കാരണം കൊടൈക്കനാലിലെ ചില പ്രദേശത്ത് ഇന്നും നാളെയും വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൂമ്പാറ മുതൽ മന്നവന്നൂർ വരെയാണ് നിയന്ത്രണം

Leave a Reply

Your email address will not be published. Required fields are marked *