Your Image Description Your Image Description

കേരളത്തിൽ ചെറുപ്പക്കാരിലടക്കം ഉയർന്ന ബി.പി കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ ബി.പി നിയന്ത്രിക്കാൻ സഹായിക്കുന്ന ഡയറ്റ് പ്ലാൻ എന്ന നിലയിൽ ഡാഷ് ഡയറ്റിന്‍റെ പ്രാധാന്യം വർധിച്ച് വരികയാണ്. ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ വളരെയേറെ സഹായകമാകുന്ന ഡയറ്റ് പ്ലാൻ ആണിത്.

നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ രക്തയോട്ടം നടക്കവെ ഉണ്ടാകുന്ന പ്രതിരോധം കാരണമാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയ സോഡിയം ആണ് പ്രധാനമായും രക്തധമനികളിൽ ഈ പ്രതിരോധം കൂട്ടാൻ കാരണമാകുന്നത്.

സോഡിയം, കൊഴുപ്പ് എന്നിവ കഴിക്കുന്നത് പരമാവധി കുറയ്ക്കുകയു, പകരം രക്തക്കുഴലുകളെ കൂടുതൽ അയവുള്ളതാക്കൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ അളവ് ദിവസേനയുള്ള ഭക്ഷണത്തിൽ കൂട്ടുകയും ചെയ്യുക ആണ് ഡാഷ് ഡയറ്റിൽ ഉദേശിക്കുന്നത്.

ഈ ഡയറ്റ് പ്ലാൻ മറ്റുള്ളവയെ അപേക്ഷിച്ച് എളുപ്പത്തിൽ ജീവിതത്തിന്‍റെ ഭാഗമാക്കാൻ സാധിക്കുന്നതാണ്. ഉപ്പിൻറെ അളവ് ഈ ഡയറ്റ് പ്ലാനിൽ വളരെ കുറയ്ക്കണം. ഒരു ദിവസം രണ്ടു മുതൽ മൂന്നു ഗ്രാം ഉപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഉപ്പ് ചേർക്കാതെ കഴിക്കുന്നത് ശീലമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *