Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങള്‍ക്ക് ഫിനാന്‍സ് ലഭ്യമാക്കുന്നതില്‍ മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി കരാറിലെത്തി. ഇതുപ്രകാരം, ടാറ്റ മോട്ടോഴ്‌സിന്റെ മുഴുവന്‍ വാണിജ്യ വാഹന മോഡലുകള്‍ക്കും ലളിതമായ വ്യവസ്ഥയിലൂടെ ഫിനാന്‍സ് സൗകര്യം ഉറപ്പാക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. വാഹന വിപണന രംഗത്ത് മുന്‍നിരയിലുള്ള ടാറ്റ മോട്ടോഴ്സുമായി കൈകോര്‍ക്കുന്നതിലൂടെ ലളിതവും വൈവിധ്യവുമാര്‍ന്ന വെഹിക്കിള്‍സ് ഫിനാന്‍സ് സ്‌കീമുകളെ വിപുലപ്പെടുത്താനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലക്ഷ്യമിടുന്നത്.

‘ടാറ്റ മോട്ടോഴ്‌സിന്റെ വാഹന ഉപഭോക്താക്കള്‍ക്കും ഡീലര്‍ഷിപ്പുകള്‍ക്കും സൗകര്യപ്രദവും സുരക്ഷിതവുമായ ഫിനാന്‍സ് സേവനം നല്‍കുന്നതില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിജ്ഞാബദ്ധരാണ്. ടാറ്റ മോട്ടോഴ്സിന് മികച്ച ഫൈനാന്‍സിങ് പരിഹാരങ്ങള്‍ നല്‍കുന്നതിലൂടെ, വിപണിയില്‍ കരുത്തുറ്റ പരസ്പര സഹകരണത്തിന് തുടക്കമിടാന്‍ സാധിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.’ സൗത്ത് ഇന്ത്യന്‍ ബാങ്ക് എം ഡിയും സി ഇ ഓയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു.

‘ഉപഭോക്താക്കളുടെ ആവിശ്യങ്ങള്‍ക്കനുസൃതമായി ഫിനാന്‍സ് സൗകര്യം ഏര്‍പ്പെടുത്താന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. വാഹന ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വൈവിധ്യമാര്‍ന്ന ഫൈനാന്‍സിങ് സേവനങ്ങള്‍ നല്‍കാന്‍ ബാങ്കിന് സാധിക്കും. വായ്പാ രംഗത്തെ ഈ പരസ്പര സഹകരണം ഇരു സ്ഥാപനങ്ങളുടെയും ബിസിനസ് വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാകും.’ ടാറ്റ മോട്ടോഴ്സ് (ട്രക്ക്) വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗള്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ വാഹന വിപണന രംഗത്തെ കരുത്തരായ ടാറ്റ മോട്ടോഴ്സ് രാജ്യത്തുടനീളം 2500ലധികം സേവന കേന്ദ്രങ്ങളുണ്ട്. രാജ്യത്തുടനീളമുള്ള ശാഖകളിലൂടെ വാഹന ഡീലേഴ്‌സിന് മികച്ച ഫൈനാന്‍സിങ് സൗകര്യമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *