Your Image Description Your Image Description
Your Image Alt Text

 

 

കൊച്ചി: ടാറ്റാ ബ്ലൂസ്കോപ്പ് സ്റ്റീലിന്‍റെ മുൻനിര ബ്രാൻഡായ ഡൂറാഷൈൻ 2024-25 ലെ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. മികവ്, വിശ്വാസ്യത, ഉപഭോക്തൃ സംതൃപ്തി എന്നിവയോടുള്ള കമ്പനിയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് മാർക്ക്സ്മെൻ ഡെയ്‌ലി നൽകുന്ന ഈ അംഗീകാരം.

ലീഡ്‌ക്യാപ് വെഞ്ചേഴ്‌സ് നടത്തിയ കർശനമായ മൂല്യനിർണ്ണയത്തിനും വ്യവസായ-തലത്തിലുള്ള ഉപഭോക്തൃ പഠനത്തിനും ശേഷമാണ് ഈ അംഗീകാരം ഡൂറാഷൈന് ലഭിക്കുന്നത്. അനുയോജ്യത, പ്രതിരോധശേഷി, സമഗ്ര ഉപഭോക്തൃ അനുഭവം, വിശ്വാസ്യത, സാമൂഹിക ഉത്തരവാദിത്തം, സുതാര്യത, ധാർമ്മികത തുടങ്ങിയ പാരാമീറ്ററുകളിലെല്ലാം ഡൂറാഷൈൻ മികച്ചുനിന്നു.

ഡൂറാഷൈൻ റൂഫ്, വാൾ ഷീറ്റുകള്‍ ദീർഘകാലം ഈടുനിൽക്കുന്ന ഹൈ ടെൻസൈൽ കോട്ടഡ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. റൂഫ്, വാൾ ഷീറ്റുകൾ, ടൈൽ പ്രൊഫൈൽ റൂഫ് ഷീറ്റുകൾ, സ്ട്രക്ചറൽ സപ്പോർട്ട് ആക്സസറികൾ എന്നിവയുൾപ്പെടെ ക്ലാഡിംഗിന് അനുയോജ്യമായ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ബ്രാൻഡ് ലഭ്യമാക്കിയിരിക്കുന്നത്. ഈ ഉത്പന്നങ്ങൾ കാണാൻ ഭംഗിയുള്ളതും പുതിയ നിറങ്ങളിലുള്ളവയുമാണ്. കൂടാതെ മികച്ച താപ കാര്യക്ഷമത നൽകുന്നവയും ഈടുനിൽക്കുന്നവയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *