Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായാണ് അറിവെന്നും അതിനാൽ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും അധികൃതർ പറയുന്നു. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയും. അതിനാൽ ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

നേരത്തെ, കെഎസ്ഇബിയിൽ നിയമന നിരോധനം എന്ന വാർത്തയോട് പ്രതികരിച്ച് അധഇകൃതർ രം​ഗത്തെത്തിയിരുന്നു. പ്രമുഖ ചാനൽ‍ സംപ്രേഷണം ചെയ്ത വാർ‍‍ത്ത വസ്തുതകൾ‍‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു പ്രതികരണം. ‘അസിസ്റ്റന്റ് എൻ‍‍ജിനീയർ‍‍ തസ്തികയിലേക്കുള്ള ഒഴിവുകൾ‍പി എസ് സിക്ക് റിപ്പോർ‍‍ട്ട് ചെയ്യേണ്ടതില്ല എന്ന് ചെയർ‍‍മാൻ‍‍‍ നിർ‍‍ദ്ദേശിച്ചു എന്നാണ് വാർ‍‍ത്തയിലെ പരാമർ‍‍‍ശം. ഇത് ശരിയല്ല. കെഎസ്ഇ ബി ലിമിറ്റഡിൽ‍‍ പ്രവർ‍‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പുന:സംഘടന പ്രവർ‍ത്തനങ്ങൾ‍‍ അവസാനഘട്ടത്തിലാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലറ്ററി കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓരോ തസ്തികയിലേക്കും അംഗബലം പുനർ‍നിർ‍ണ്ണയിക്കുന്ന പ്രവൃ‍ത്തിയാണ് നടക്കുന്നത്. ഈ പ്രവർ‍‍ത്തനങ്ങൾ‍‍ എത്രയും വേഗം പൂർ‍‍ത്തിയാക്കാനും അത് പൂർ‍‍ത്തിയാകുന്ന മുറയ്ക്ക് നിയമനങ്ങൾ‍‍ തുടരുവാനുമാണ് ചെയർ‍‍മാൻ‍‍ നിർ‍‍‍ദ്ദേശിച്ചിട്ടുള്ളത്.

മാത്രമല്ല കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ‍‍ തസ്തികയിലേക്കുള്ള പിഎസ്.സി പരീക്ഷയുടെ ചുരുക്കപ്പട്ടിക വന്നുകഴിഞ്ഞു. ഇനി അഭിമുഖം മാത്രമാണ് നടക്കാനുള്ളളത്. ഈ സാഹചര്യത്തിൽ‍‍ നിയമനനിരോധനം സംബന്ധിച്ച ആശങ്കകൾ‍‍ അസ്ഥാനത്താണ്. സബ് എൻജിനീയർ‍ തസ്തികയുടെ കാര്യത്തിൽ 217 പേർ‍ക്ക് 2024 ഫെബ്രുവരിയിൽ നിയമനം നൽകി കഴിഞ്ഞു. ഇതുകൂടാതെ മീറ്റർ‍ റീഡർ‍ തസ്തികയിൽ 45 ഒഴിവുകൾ‍ ഫെബ്രുവരിയിൽ പിഎസ്.സിയ്ക്ക് റിപ്പോർ‍ട്ട് ചെയ്തു. വസ്തുതകൾ‍ ഇങ്ങനെയിരിക്കെ കെഎസ്ഇബിയിൽ നിയമന നിരോധനമില്ല എന്നത് വ്യക്തമാണ്’- കെഎസ്ഇബി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *