Your Image Description Your Image Description
Your Image Alt Text

 

ലഖ്നൗ: ഐപിഎൽ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് ഭദ്രമാക്കി വിരാട് കോലി. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ 44 പന്തിൽ റൺസ് നേടിയിരുന്നു കോലി. ഇതോടെ കോലിക്ക് 147.49 സ്‌ട്രൈക്ക് റേറ്റിൽ 500 റൺസായി. 71.43 ശരാശരിയിലാണ് കോലിയുടെ നേട്ടം. ഏഴാം തവണയാണ് കോലി മാന്ത്രിക സംഖ്യയിലെത്തുന്നത്. അതേസമയം, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് രണ്ടാം സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ഒമ്പത് മത്സരങ്ങളിൽ 385 റൺസ് നേടിയ സഞ്ജു നാലാം സ്ഥാനത്തേക്ക് വീണു. 77 റൺസാണ് താരത്തിന്റെ ശരാശരി. 161.09 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ റൺവേട്ട.

ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദാണ് നിലവിൽ രണ്ടാം സ്ഥാനത്തിന് അവകാശി. ഒമ്പത് മത്സരങ്ങൾ കളിച്ച താരം 447 റൺസ് നേടി. 149.50 സ്‌ട്രൈക്ക് റേറ്റുണ്ട് റുതുരാജിന്. ശരാശരിയാവട്ടെ 63.86 റൺസും. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 54 പന്തിൽ 98 റൺസാണ് റുതുരാജ് നേടിയത്. ഗുജറാത്തിന്റെ സായ് സുദർശൻ മൂന്നാം സ്ഥാനത്തുണ്ട്. 10 മത്സരങ്ങളിൽ 418 റൺസാണ് സായിയുടെ സമ്പാദ്യം. ഇന്നലെ ആർസിബിക്കെതിരെ 49 പന്തിൽ 84 റൺസാണ് സായ് അടിച്ചെടുത്തത്. ഇതോടെ സഞ്ചുവിനെ മറികടക്കാൻ താരത്തിനായി. എന്നാൽ 135.71 സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് ഗുജറാത്ത് താരത്തിനൊള്ളൂ. തൊട്ടുപിന്നിൽ സഞ്ജു.

കെ എൽ രാഹുലാണ് അഞ്ചാം സ്ഥാനത്ത്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്താൻ സഞ്ജുവിനൊപ്പം മത്സരിക്കുന്ന രാഹുലിന് ഒമ്പത് മത്സരങ്ങളിൽ 378 റൺസാണുള്ളത്. 144.72 സ്ട്രൈക്ക് റേറ്റിലും 42.00 ശരാശരിയും. തൊട്ടുപിന്നിൽ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. 10 മത്സരങ്ങളിൽ 46.38 ശരാശരിയിൽ 371 റൺസാണ് പന്തിന്റെ സമ്പാദ്യം. 160.61 സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണർ സുനിൽ നരെയ്ൻ ഏഴാം സ്ഥാനത്തേക്ക് വീണു. എട്ട് ഇന്നിംഗ്‌സിൽ 44.62 ശരാശരിയിൽ 357 റൺസാണ് നരെയ്ൻ അടിച്ചെടുത്തത്. 184.02 ശരാശരിയും നരെയ്‌നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *