Your Image Description Your Image Description

 

കണ്ണൂർ: ബിജെപിയിൽ ചേരാൻ ശ്രമം നടത്തിയെന്ന ആരോപണങ്ങൾക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആവർത്തിക്കുകയാണ് ഇ പി ജയരാജൻ. ബിജെപി നേതൃത്വത്തിൽ ഗൂഢാലോചന നടന്നു. കാര്യങ്ങൾ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേർന്നുവെന്നും ഇപി വിമർശിച്ചു. ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്നും തൃശ്ശൂരിലോ ദില്ലിയിലോ വെച്ച് ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഗൾഫിൽ വെച്ച് ബിജെപിയുമായി ചർച്ച നടത്തിയെന്നാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പറയുന്നത്. താൻ ഗൾഫിൽ പോയിട്ട് വർഷങ്ങളായി എന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. എന്ത് തെളിവുണ്ടായിട്ടാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശനം സ്വാഗതാർഹമാണെന്നും ഇപി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് എല്ലാവർക്കുമുള്ള ഉപദേശമാണ്. തെറ്റുപറ്റിയാൽ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *