Your Image Description Your Image Description
Your Image Alt Text

 

മസ്കറ്റ്: ഒമാനിലെ നിസ്വയിൽ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. നഴ്‌സുമാരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴിയാണ് നാട്ടിൽ എത്തിക്കുന്നത്.

തൃശൂർ ഇരിങ്ങാലക്കുട സ്വദേശി മജീത രതീഷ്, കൊല്ലം കൊട്ടിയം സ്വദേശി ഷർജ ഇൽയാസ് എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ഒ​മാ​ൻ എ​യ​റി​ൻറെ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന മജീത​യു​ടെ മൃ​ത​ദേ​ഹം നെ​ടു​മ്പാ​ശ്ശേ​രി​യി​ലും ഷ​ർ​ജ​യു​ടേ​ത്​ തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലു​മാ​ണ്​ എ​ത്തി​ക്കു​ക. ഈജിപ്ത് സ്വദേശി അമാനി അബ്ദുൽ ലത്തീഫും അപകടത്തിൽ മരണപ്പെട്ടിരുന്നു. പരിക്കേറ്റ രണ്ട് മലയാളി നഴ്‌സുമാർ ചികിത്സയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *