Your Image Description Your Image Description
Your Image Alt Text

 

പൃഥ്വിരാജ് നായകനായ ആടുജീവിതം വിസ്‍മയിപ്പിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാകാൻ കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആടുജീവിതം 76 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ആടുജീവിതം ആഗോളതലത്തില്‍ നേരത്തെ 150 കോടി ക്ലബില്‍ ഇടംനേടിയിട്ടുണ്ട് എന്നാണ് ആകെയുള്ള കളക്ഷൻ കണക്കുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ സംവിധാനം ബ്ലസ്സിയാണ്. ഛായാഗ്രാഹണം സാനു കെ എസാണ്. നജീബായി നടൻ പൃഥ്വിരാജ് വേഷമിട്ടപ്പോള്‍ ചിത്രത്തില്‍ നായകന്റെ ജോഡിയായത് അമലാ പോളാണ്.

ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരുന്നത്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. വേഗത്തില്‍ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ആണ്. കേരളത്തില്‍ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തില്‍ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും പൃഥ്വിരാജിന്റെ ആടുജീവിതമാണ്.

ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നോവലിനും അപ്പുറമുള്ള ഒരു വിസ്‍മയിപ്പിക്കുന്ന സിനിമാ കാഴ്‍ചയാണ് പൃഥ്വിരാജിന്റെ ആടുജീവിതമെന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് നായകനായ ആടുജീവിതം 82 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയതെന്ന വെളിപ്പെടുത്തിയിരുന്നു. ഇത്രയും ബജറ്റില്‍ ഒരുങ്ങിയ ചിത്രം കളക്ഷനിലും വൻ നേട്ടമുണ്ടാക്കുമ്പോള്‍ പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ സംവിധായകൻ ബ്ലസിയെയും നിരവധി പേരാണ് പ്രശംസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *