Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: മലയിൻകീഴിൽ വോട്ടെടുപ്പ് ദിനത്തിൽ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയിൽ പണം കണ്ടെത്തി. മലയിൻകീഴ് മച്ചേൽ എൽപി സ്കൂളിൽ 112 ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയിൽ 51,000 രൂപ കണ്ടെത്തുകയായിരുന്നു.

500ൻറെ നോട്ടുകളാണ് അധികവുമുള്ളത്. മൂന്നാല് നോട്ടുകൾ മാത്രം 200ൻറെയും 100ൻറെയുമുണ്ട്. രാവിലെ 8:30ഓടെ ബൂത്തിൽ വോട്ട് ചെയ്യാൻ വരിയിൽ നിൽക്കുകയായിരുന്ന ആളാണ് പണം ആദ്യം കണ്ടത്. പിന്നാലെ മറ്റുള്ളവരും സംഭവം അറിഞ്ഞു.

തുടർന്ന് പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം ഇലക്ഷൻ സ്ക്വാഡിനെ വിവരമറിയിച്ചു. വൈകാതെ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച് മഹസർ തയ്യാറാക്കി തുക മലയിൻകീഴ് ട്രഷറിയിലേക്ക് മാറ്റി.

രാവിലെയാണ് സംഭവമുണ്ടായതെങ്കിലും ഇതുവരെ പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ആരുമെത്തിയിട്ടില്ല. വോട്ട് ചെയ്യാനെത്തിയ ആരുടെയെങ്കിലും കൈവശം നിന്ന് വീണുപോയതാകാനും മതി. അതേസമയം മറ്റേതെങ്കിലും വഴിയാണോ തുക അവിടെയെത്തിയത് എന്ന കാര്യവും അന്വേഷിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ പണം കണ്ടെത്തുന്നത്, പ്രത്യേകിച്ച് പോളിങ് ബൂത്തിന് സമീപത്ത് നിന്ന് കണ്ടെത്തുന്നത് ഏറെ പ്രാധാന്യമുള്ള സംഭവം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *