Your Image Description Your Image Description
Your Image Alt Text

 

തൃശൂർ: ഒരു അപ്രതീക്ഷിത അതിഥി പോളിംഗ് ബൂത്തിലെത്തിയതോടെ പോളിംഗ് ഉദ്യോഗസ്ഥരും വോട്ട് ചെയ്യാനെത്തിയവരും ഭയന്നോടി. അണലി പാമ്പാണ് പോളിംഗ് ബൂത്തിലെത്തിയ ആ അതിഥി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്.

രാവിലെ 11ഓടെയാണ് ബൂത്തിനുള്ളിൽ പാമ്പിനെ കണ്ടത്. തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്‌നോളജി കോളജ് ഹാളിൽ ഒരുക്കിയിരുന്ന 79-ാമത് ബൂത്തിലാണ് ആറടിയോളം നീളമുള്ള അണലി പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. ഉടൻ വനം വകുപ്പിൽ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

ആ സമയത്ത് വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ എണ്ണം വളരെ കുറവായതിനാൽ കാര്യമായ തടസ്സം നേരിട്ടില്ല. കഴിഞ്ഞ ദിവസം ഹാൾ വൃത്തിയാക്കിയാണ് സജ്ജീകരണങ്ങൾ ഒരുക്കിയത്. വനത്തോട് ചേർന്നുള്ള സ്ഥലമായതിനാൽ ഇവിടെ ഇഴജന്തുക്കളുടെ സാന്നിധ്യവും കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *