Your Image Description Your Image Description
Your Image Alt Text

 

ഇടുക്കി: വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥർ. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽ പെട്ടതോടെയാണ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്.

തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ ഇടുക്കിയിലും വോട്ട് രേഖപ്പെടുത്താനെത്തുകയായിരുന്നു. എന്നാൽ വിരലിലെ മഷി പൂർണമായി മാഞ്ഞുപോയിരുന്നില്ലാത്തതിനാൽ ഉദ്യോഗസ്ഥർ കയ്യോടെ പൊക്കുകയായിരുന്നു. ഇയാളെ നടപടികൾ ഒന്നും എടുക്കാതെ തിരികെ പറഞ്ഞയച്ചു.

ഇടുക്കിയിൽ രാവിലെയും സമാനമായ രീതിയിൽ തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ട് രേഖപ്പെടുത്താനെത്തിയ ആളെ ഉദ്യോഗസ്ഥർ പിടിച്ചിരുന്നു. ചെമ്മണ്ണാർ സെൻറ് സേവിയേഴ്സ് ഹയർസെക്കൻഡറി സ്കൂളിലെ അൻപത്തിയേഴാം നമ്പർ ബൂത്തിലെത്തിയ സ്ത്രീയെ ആണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരുടെയും വിരലിലെ മഷി ശരിക്ക് മാഞ്ഞുപോയിട്ടില്ലായിരുന്നു. ഇത് ഉദ്യോഗസ്ഥർ കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *