Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: ഓപ്പൺ വോട്ട് ചെയ്യുമ്പോൾ ചട്ടങ്ങൾ പൂർണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കോഴിക്കോട് ജില്ലാ കളക്ടർ നിർദേശം നൽകി. അന്ധത മൂലമോ മറ്റെന്തെങ്കിലും അവശതയോ കാരണം വോട്ടർക്ക് സ്വന്തമായി ഇവിഎമ്മിൽ വോട്ട് ചെയ്യാൻ സാധിക്കില്ലങ്കിൽ മാത്രമേ ഓപ്പൺ വോട്ട് അനുവധിക്കാൻ പാടുള്ളൂ എന്നാണ് ചട്ടം. ഈ കാര്യങ്ങൾ പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ വോട്ടറുടെ താൽപര്യപ്രകാരം അവർക്ക് വേണ്ടി വോട്ട് രേഖപ്പെടുത്താൻ കൂട്ടാളിയെ അനുവദിക്കുകയുള്ളൂ.

വോട്ടർക്ക് സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കുമെങ്കിൽ കൂട്ടാളിയെ വോട്ടിംഗ് കംപാർട്ട്‌മെന്റ് വരെ മാത്രമേ അനുവദിക്കാവൂ. അതിനകത്തേക്ക് കൂട്ടാളിയെ പ്രവേശിക്കാൻ അനുവദിക്കരുതെന്നാണ് വ്യവസ്ഥയെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. ഓപ്പൺ വോട്ടിനോട് അനുബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗിൻറെ നിർദേശം.

കോഴിക്കോട് രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസർമാരെ മാറ്റി. നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61, 162 പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസർമാരെ മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. ഓപ്പൺ വോട്ട് മാർഗനിർദേശങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *