Your Image Description Your Image Description
Your Image Alt Text

സഞ്ജു തന്നെ കോലിയേക്കാൾ കേമൻ, മലയാളി താരത്തിന് ഹൈദരാബാദിനെതിരെ ഇനിയും മത്സരം ബാക്കി, ലീഡുയർത്താനും അവസരം

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ് ഹൈദരാബാദിനെ നേരിട്ടപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലിക്ക് ഒരു റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു. അതും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്റെ സഞ്ജു സാംസണിന്റെ റെക്കോർഡ്. ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡാണ് കോലിയെ കാത്തിരുന്നത്. സഞ്ജുവിനെ മറികടക്കാൻ കോലിക്ക് വേണ്ടിയിരുന്നത് 81 റൺസാണ്.

മത്സരത്തിന് മുമ്പ് 22 മത്സരങ്ങളിൽ 711 റൺസാണ് കോലി നേടിയിരുന്നത്. 100 റൺസാണ് കോലിയുടെ ഉയർന്ന സ്‌കോർ. ഇന്നലെ 51 റൺസെടുക്കാനാണ് കോലിക്ക് സാധിച്ചത്. ഇതോടെ കോലിയുടെ നേട്ടം 762 റൺസായി. എന്നാൽ ഇപ്പോഴും സഞ്ജുവിന് 29 റൺസ് പിറകിലാണ് കോലി. റെക്കോർഡ് സഞ്ജുവിന്റെ പേരിൽ തന്നെ തുടരുമെന്ന് അർത്ഥം. 21 മത്സരങ്ങളിൽ 791 റൺസാണ് സഞ്ജു അടിച്ചെടുത്തത്. പുറത്താവാതെ നേടിയ 102 റൺസാണ് മികച്ച സ്‌കോർ. രാജസ്ഥാനെ കൂടാതെ ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടിയും സഞ്ജു കളിച്ചു. മാത്രമല്ല, സഞ്ജുവിന് ഹൈദരാബാദിനെതിരെ ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. അതുകൊണ്ടുതെൈന്ന റൺ വ്യത്യാസം ഉയർത്താൻ മലയാളി താരത്തിന് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *