Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ട്വന്റി-20 ശക്തികേന്ദ്രമായ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ കനത്ത പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നരയോടെ 50% കടന്ന പോളിങ് രണ്ടു മണിക്കുള്ള ഔദ്യോഗിക കണക്കുപ്രകാരം 53.79 ശതമാനത്തിലെത്തി. ഉച്ചയ്ക്ക് 2.15 നുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പു പ്രകാരം സംസ്ഥാനത്താകെ പോളിങ് 50 ശതമാനത്തിലെത്തി. തിരുവനന്തപുരം-48.56, ആറ്റിങ്ങല്‍-51.35, കൊല്ലം-48.79, പത്തനംതിട്ട-48.40, മാവേലിക്കര-48.82, ആലപ്പുഴ-52.41, കോട്ടയം-49.85, ഇടുക്കി-49.06, എറണാകുളം-49.20, ചാലക്കുടി-51.95, തൃശൂര്‍-50.96, പാലക്കാട്-51.87, ആലത്തൂര്‍-50.69, പൊന്നാനി-45.29, മലപ്പുറം-48.27, കോഴിക്കോട്-49.91, വയനാട്-51.62, വടകര-49.75, കണ്ണൂര്‍-52.51, കാസര്‍ഗോഡ്-51.42 എന്നിങ്ങനെയാണ് പോളിങ്.

ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും. പ്രമുഖ നേതാക്കളും സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു.

കേരളത്തെ കൂടാതെ മറ്റ് 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമാണിത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ നാലിന്.

Leave a Reply

Your email address will not be published. Required fields are marked *