Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: മഹീന്ദ്ര ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ട്സ് ഇന്ത്യ ലിമിറ്റഡിന്‍റെ മുന്‍നിര ബ്രാന്‍ഡും സുസ്ഥിരതയിലും ജൈവ വൈവവിധ്യ സംരക്ഷണത്തിലും ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ക്ക് പേരുകേട്ട ക്ലബ് മഹീന്ദ്ര അതിന്‍റെ റിസോര്‍ട്ടുകളിലൂടെയും സമീപ സമൂഹങ്ങളിലുമായി ഫലപ്രദമായ സംരംഭങ്ങളുടെ ഒരു പരമ്പരയോടെ ഭൗമദിനം ആചരിച്ചു. സുസ്ഥിരമായ സമ്പ്രദായങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും കാര്‍ബണ്‍ കുറയ്ക്കുന്നതിനുമുള്ള പരിസ്ഥിതി അവബോധ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതതായിരുന്നു ഈ സംരംഭങ്ങള്‍. സുസ്ഥിരതയോടുള്ള പ്രതിജ്ഞാബദ്ധത ഉയര്‍ത്തിപിടിക്കുന്നതായിരുന്നു

ക്ലബ് മഹീന്ദ്രയുടെ സംരംഭങ്ങള്‍. റിസോര്‍ട്ടുകള്‍ വൃത്തിയാക്കുക, പച്ചപ്പ് നിലനിര്‍ത്തുന്നതിനായി മരങ്ങള്‍ നടുക തുടങ്ങിയവയായിരുന്നു സംരംഭങ്ങള്‍. ക്ലബ് മഹീന്ദ്രയുടെ വിവിധ റിസോര്‍ട്ടുകളിലായി ഈ വര്‍ഷം 24,382 തൈകള്‍ നട്ടുപിടിപ്പിച്ചു.

സുസ്ഥിര ഊര്‍ജ്ജോപയോഗത്തിന്‍റെ ഭാഗമായി ക്ലബ് മഹീന്ദ്ര വിദൂര സ്ഥലങ്ങളിലുള്ള വീടുകളിലും തെരുവുകളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. മഴ വെള്ള സംഭരണം, നദികളുടെ വീണ്ടെടുക്കല്‍, ജല സസ്യങ്ങളിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് ജീവിത മാര്‍ഗം ഉണ്ടാക്കികൊടുക്കല്‍ തുടങ്ങിയ ജല സംരക്ഷണ പരിപാടികളും കമ്പനി അവതരിപ്പിച്ചു.

അഷ്ടമുടി, ചെറായി, അരൂക്കുറ്റി-ആലപ്പുഴ, ഗാംഗ്ടോക്ക്, മൂന്നാര്‍, കുമ്പള്‍ഗഡ്, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലെ ക്ലബ് മഹീന്ദ്ര റിസോര്‍ട്ടുകളിലും ഇത്തരം സംരംഭങ്ങള്‍ സംഘടിപ്പിച്ചു. ഊര്‍ജ്ജ ലാഭം, സുസ്ഥിര പാചക ക്ലാസുകള്‍, പരിസ്ഥിതി സംബന്ധമായ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയിലൂടെ അതിഥികളെയും സജീവമാക്കി പരിസ്ഥിതി സംരക്ഷണത്തിലുള്ള ബ്രാന്‍ഡിന്‍റെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കി.

ക്ലബ് മഹീന്ദ്രയുടെ മടികേരി റിസോര്‍ട്ടിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്‍റെ ‘ഫസ്റ്റ് ട്രിപ്പിള്‍ നെറ്റ് സീറോ’ ബഹുമതി ലഭിച്ചതും ഈയിടെയാണ്. വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥ സംരക്ഷണത്തിനുള്ളതാണ് ഈ ബഹുമതി.

Leave a Reply

Your email address will not be published. Required fields are marked *