Your Image Description Your Image Description
Your Image Alt Text

 

ചെന്നൈ: ഗുജറാത്ത് ടൈറ്റൻസിനെതിരെ ത്രസിപ്പിക്കുന്ന ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറി ഡൽഹി കാപിറ്റൽസ്. ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹിക്ക് എട്ട് പോയിന്റാണുള്ളത്. നാല് ജയവും അഞ്ച് തോൽവിയുമാണ് അക്കൗണ്ടിൽ. ഡൽഹിയോട് തോറ്റ ഗുജറാത്ത് ടൈറ്റൻസിനും ചെന്നൈ സൂപ്പർ കിംഗ്‌സിനും എട്ട് പോയിന്റ് വീതമുണ്ട്. എന്നാൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ചെന്നൈ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ നാല് വീതം ജയവും തോൽവിയുമാണ് ചെന്നൈക്ക്. ഡൽഹിയുടെ പിന്നിൽ ഏഴാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റൻസ്. ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ അവർ അഞ്ചെണ്ണം തോറ്റു. നാല് ജയവും.

എട്ട് മത്സരങ്ങളിൽ 14 പോയിന്റുളള രാജസ്ഥാൻ റോയൽസാണ് ഒന്നാം സ്ഥാനത്ത്. പ്ലേ ഏറെക്കുറെ ഉറപ്പായ ടീമാണ് രാജസ്ഥാൻ. ഒരു മത്സരം മാത്രമാണ് രാജസ്ഥാൻ പരാജയപ്പെട്ടത്. ആറ് മത്സരങ്ങൾ ഇനിയും രാജസ്ഥാന് ബാക്കിയുണ്ട്. പത്ത് പോയിന്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനത്താണ്. ഇത്രയും തന്നെ പോയിന്റുള്ള സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ. ലഖ്‌നൗ എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ. ഹൈദരാബാദും കൊൽക്കത്തയും എട്ട് മത്സരങ്ങളാണ് കളിച്ചത്.

മുംബൈ എട്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ ആറ് പോയിന്റ് മാത്രമാണ് മുംബൈക്ക്. അഞ്ച് തോൽവികൾ മുംബൈയുടെ അക്കൗണ്ടിലുണ്ട്. മൂന്ന് ജയവും. ആറ് മത്സരങ്ങൾ ഇനി കളിക്കാനുള്ള മുംബൈക്ക് പ്ലേ ഓഫിൽ കടക്കണമെങ്കിൽ ശേഷിക്കുന്ന മത്സരങ്ങളിൽ പരാജയപ്പെടരുത്. മുംബൈക്ക് പിന്നിൽ പഞ്ചാബ് കിംഗ്‌സാണ്. ഒമ്പതാം സ്ഥാനത്തുള്ള അവർക്ക് എട്ട് മത്സരങ്ങളിൽ നാല് പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങളിൽ രണ്ട് പോയിന്റ് മാത്രമുള്ള ആർസിബി അവസാന സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *