Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പിനുള്ള പോരിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് ഡൽഹി കാപിറ്റൽസ് ക്യാപറ്റൻ റിഷഭ് പന്ത്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 43 പന്തിൽ പുറത്താവാതെ 88 റൺസ് നേടിയതോടെയാണ് പന്ത് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ഒമ്പത് മത്സരങ്ങളിൽ 342 റൺസാണ് പന്ത് നേടിയത്. 48.86 ശരാശരിയും 161.32 സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടരുന്നു. എട്ട് മത്സരങ്ങളിൽ 379 റൺസാണ് കോലിയുടെ സമ്പാദ്യം. 63.17 ശരാശരിയിലും 150.40 സ്ട്രൈക്ക് റേറ്റുമാണ് കോലിക്കുള്ളത്.

ഇവർക്കിടയിൽ രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദാണ്. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 60 പന്തിൽ പുറത്താവാതെ 108 റൺസ് നേടിയതോടെയാണ് ഗെയ്കവാദ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. എട്ട് മത്സരങ്ങളിൽ 349 റൺസാണ് ഗെയ്കവാദിന്റെ സമ്പാദ്യം. 58.17 ശരാശരിയും 142.45 സ്ട്രൈക്ക് റേറ്റും ഗെയ്കവാദിനുണ്ട്. മൂന്നാം സ്ഥാനത്തുള്ള പന്തിന് പിന്നിൽ ഗുജറാത്തിന്റെ സായ് സുദർശനാണ്. ഒമ്പത് മത്സരങ്ങളിൽ 334 റൺസാണ് സായി നേടിയത്.

ഇതോടെ സൺറൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് അഞ്ചാം സ്ഥാനത്തായി. ആറ് ഇന്നിംഗ്‌സുകൾ മാത്രം കളിച്ച ഹെഡിന് ഇപ്പോൾ 324 റൺസുണ്ട്. 54.00 ശരാശരിയിലാണ് നേട്ടം. 216.00 സ്‌ട്രൈക്ക് റേറ്റും ഓസ്‌ട്രേലിയൻ താരത്തിനുണ്ട്. രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ് ആറാം സ്ഥാനത്ത്. ഏഴ് ഇന്നിംഗ്‌സിൽ നിന്ന് 318 റൺസ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്‌ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റൺസ് അടിച്ചെടുത്തത്. മുംബൈക്കെതിരായ അവസാന മത്സരത്തിൽ താരത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.

രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും രണ്ട് സ്ഥാനം നഷ്ടപ്പെട്ടു. എട്ട് മത്സരങ്ങളിൽ 62.80 ശരാശരിയിൽ 314 റൺസുള്ള സഞ്ജു നിലവിൽ ഏഴാമതാണ്. 152.43 സ്‌ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു സഞ്ജു. മത്സരത്തിൽ 28 പന്തിൽ 38 റൺസുമായി സഞ്ജു പുറത്താവാതെ നിന്നിരുന്നു. ലഖ്നൗവിനെതിരെ ഇന്നലെ 27 പന്തിൽ 66 റൺസ് നേടിയ ശിവം ദുബെയാണ് എട്ടാം സ്ഥാനത്ത്. എട്ട് മത്സരങ്ങളിൽ 311 റൺസ് താരം നേടി. 51.83 ശരാശരിയും 169.95 സ്ട്രൈക്ക് റേറ്റും ദുബെയ്ക്കുണ്ട്.

ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഇന്നലെ ഡൽഹിക്കെതിരെ ആറ് റൺസ് മാത്രമാണ് ഗിൽ നേടിയത്. ഒമ്പത് മത്സരങ്ങളിൽ 304 റൺസാണ് ഗിൽ അടിച്ചെടുത്തത്. 38.00 ശരാശരിയിലും 146.15 സ്ട്രൈക്ക് റേറ്റിലുമാണ് ഗില്ലിന്റെ റൺവേട്ട. മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമ പത്താം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ നിന്ന് 303 റൺസാണ് രോഹിത് നേടിയത്. 43.29 ശരാശരിയുണ്ട് രോഹിത്തിന്. 162.90 സ്ട്രക്ക് റേറ്റും.

Leave a Reply

Your email address will not be published. Required fields are marked *