Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: വോട്ട് ചെയ്യുന്ന കാര്യത്തിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സിഐസിയുടെ നിർദേശം. മതവിരുദ്ധ നിലപാടുകൾ പ്രോത്സാഹിപ്പിക്കാത്ത പാർട്ടികൾക്ക് വിദ്യാർത്ഥികൾ വോട്ട് നൽകണമെന്ന് സിഐസി വ്യക്തമാക്കി. ഇന്ത്യ മുന്നണിക്ക് ശക്തി പകരണമെന്നും സിഐസി നിലപാടെടുത്തു. ഇത് സംബന്ധിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കണമെന്നും സിഐസിക്കു കീഴിലെ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സമസ്തയിലെ ഒരു വിഭാഗം ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് സിഐസിയുടെ നിർദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗിനെതിരെ സമസ്തയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു . നേരത്തേ മസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം ലീഗിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പൊന്നാനിയിൽ മുസ്്ലിം ലീഗിനെതിരെ സമസ്തയുടെ പേരിൽ ചോദ്യാവലിയടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. ടീം സമസ്ത എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ ചോദ്യാവലി പ്രചരിച്ചത്.

അതേസമയം ഉമ്മർ ഫൈസി മുക്കം നടത്തിയ ലീഗ് വിരുദ്ധ പരാമർശത്തിൽ വിവാദം തുടരുന്നതിനിടെ സമസ്ത നേതൃത്വം സമവായ ശ്രമഹ്ഹൾ തുടരുകയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിംലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകൾ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങൾ എല്ലാവരും ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *