Your Image Description Your Image Description
Your Image Alt Text

 

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് റിട്ടയർമെന്റ് കാലത്തേക്ക് വരുമാനം ലഭ്യമാക്കുന്നതിനുള്ള റിട്ടയർമെന്റ് സേവിങ്സ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്). തൊഴിലുടമയും ജീവനക്കാരനും തുല്യമായണ് പിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുക. പൊതുവെ വിരമിക്കലിന് ശേഷമാണ് ഈ പണം പിൻവലിക്കുക.

എന്നാൽ ഒരു മെഡിക്കൽ എമർജൻസിയോ, ലോൺ തിരിച്ചടവോ പോലെ പണത്തിന് അടിയന്തിര ആവശ്യം വന്നാൽ പ്രത്യേക കാരണങ്ങൾ കാണിച്ച് പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം. അപേക്ഷ നൽകി ഒരാഴ്ചയ്ക്കുള്ളിൽ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. പിഎഫ് തുകയ്ക്കായി ഓൺലൈനായി അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം

ആദ്യം www.epfindia.gov.in എന്ന ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദർശിക്കുക .തുടർന്ന്ച്ച് ഹോംപേജിലെ “ഓൺലൈൻ അഡ്വാൻസ് ക്ലെയിം” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഉപഭോക്താവിന്റെ യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ലോഗിൻ ചെയ്തശേഷം, ‘ഓൺലൈൻ സർവീസ് ഓപ്ഷൻ ക്ലിക് ചെയ്യുക
ഇപിഎഫ്-ൽ നിന്ന് പിഎഫ് അഡ്വാൻസ് പിൻവലിക്കാൻ, ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് അനുയോജ്യമായ ക്ലെയിം ഫോം (ഫോം 31, 19, 10C, അല്ലെങ്കിൽ 10D) തിരഞ്ഞെടുക്കുക.
ബാങ്ക് അക്കൗണ്ടിന്റെ അവസാന 4 അക്കങ്ങൾ നൽകി ഫോം പരിശോധിച്ചുറപ്പിക്കുക.
പ്രൊസീഡ് ഫോർ ഓൺ‌ലൈൻ ക്ലെയിം” ക്ലിക് ചെയ്ത ശേഷം , ഡ്രോപ്പ് ഡൗണിൽ നിന്ന് പിഎഫ് അഡ്വാൻസ് ഫോം 31 തിരഞ്ഞെടുക്കുക.
നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ പിൻവലിക്കാനുള്ള കാരണം തിരഞ്ഞെടുക്കുക.
പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.
ബാങ്ക് അക്കൗണ്ട് ചെക്കിന്റെ സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്തതിനൊപ്പം നിങ്ങളുടെ മേൽവിലാസം നൽകുക
നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈലിൽ ലഭിച്ച ഒടിപി നൽകുക.

Leave a Reply

Your email address will not be published. Required fields are marked *