Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മെഗാ ഫൈനലിൽ അയ്യപ്പദാസ് പി എസും ജിതിൻ കെ ജോണും അടങ്ങിയ ടീം ജേതാക്കളായി. ശരത് വി ആർ, ഷിബു ആർ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും ശാന്തകുമാർ എസ്, ഹാരിസ് എ എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജേതാക്കൾക്ക് സമാപന ചടങ്ങിൽ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഷർമിള സി സമ്മാനദാനം നിർവഹിച്ചു. വിജയികൾക്ക് 10,000 8000, 6000 രൂപ യഥാക്രമം സമ്മാനത്തുക നൽകി.

തിരുവനന്തപുരം ശംഖുമുഖത്തെ സുനാമി പാർക്കിൽ വൈകിട്ട് ആറിന് നടന്ന മെഗാ ഫൈനലിൽ രണ്ട് പേരടങ്ങുന്ന ആറു ടീമുകളാണ് മൽസരിച്ചത്. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലായി നടന്ന പ്രാഥമികഘട്ട മത്സരങ്ങളിൽ വിജയിച്ചെത്തിയ 18 ടീമുകളിൽ നിന്ന് പ്രിലിമിനറി മത്സരത്തിലൂടെ തിരഞ്ഞെടുത്ത ആറ് ടീമുകളാണ് മെഗാ ഫൈനലിൽ മാറ്റുരച്ചത്.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള രണ്ട് പേരടങ്ങിയ ടീമുകൾ ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപ്പറേഷനുകളിലായി നടന്ന ആദ്യഘട്ട മത്സരത്തിൽ പങ്കെടുത്തിരുന്നു. 19 വയസ്സു മുതൽ 65 വയസ്സു വരെ പ്രായമുള്ളവർ മത്സരങ്ങളിൽ പങ്കാളികളായി. പ്രാഥമികഘട്ട മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ സമ്മാനത്തുക ലഭിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം, രാഷ്ട്രീയത്തിലെ പ്രധാനസംഭവങ്ങൾ, ആനുകാലിക തിരഞ്ഞെടുപ്പ് വാർത്തകൾ, സ്വതന്ത്ര്യസമരം എന്നിവ അധികരിച്ചുള്ള ചോദ്യങ്ങളാണ് തിരഞ്ഞെടുപ്പ് ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയത്. മഹാത്മാഗാന്ധി സർവകലാശാലയിലെ സെക്ഷൻ ഓഫീസർ ടെസിൻ സൈമണായിരുന്നു ക്വിസ് മാസ്റ്റർ.

Leave a Reply

Your email address will not be published. Required fields are marked *