Your Image Description Your Image Description
Your Image Alt Text

 

കണ്ണൂർ: കൊട്ടിക്കലാശത്തിൻറെ ഭാഗമായി കണ്ണൂരിൽ നടന്ന റോഡ് ഷോക്കിടെ ബിജെപിക്കെതിരെ തുറന്നടിച്ച് കെ സുധാകരൻ. തന്നെ അറിയുന്നവർ ബിജെപിയിലേക്ക് പോകുന്നതിന് താനാണോ ഉത്തരവാദിയെന്ന് ചോദിച്ച സുധാകരൻ തൻറെ പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന് പറഞ്ഞു. ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാൻ എന്ത് പിഴച്ചു? ഞാൻ ബിജെപിയിൽ പോകും എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. എനിക്ക് നല്ലൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്.അത് പോലും ബിജെപിയിലേക്ക് പോകില്ല.

ഞങ്ങൾക്കൊരു കാഴ്ചപ്പാടുണ്ട്. രാഷ്ട്രീയത്തിൽ കുട്ടിക്കാലം മുതൽ ഇറങ്ങിയതാണ്. ഒമ്പതാം വയസ് മുതൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചയാളാണ് ഞാൻ. എനിക്കറിയാം ആരെ എതിർക്കണം ആരെ അനുകൂലിക്കണമെന്ന്. ഞാൻ തൊട്ടവനും അറിയുന്നവനും എവിടെയെങ്കിലും പോയാൽ ഞാനാണോ ഉത്തരവാദി? അവർ പോയത് കൊണ്ട് ഞാൻ ബിജെപിയിൽ പോകും എന്നാണോ? ആറു മാസം എൻറെ കൂടെ നിന്ന സെക്രട്ടറിയാണ്മ ബിജെപിയിൽ പോയത്. അയാളെ ഞാൻ പുറത്താക്കിയതാണ്. അയാൾ ബിജെപിയിലേക്ക് പോയതിന് ഞാൻ എന്താക്കാനാണെന്നും കെ സുധാകരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *