Your Image Description Your Image Description
Your Image Alt Text

 

കയ്യിലുള്ള ഫോൺ സാംസങ് ഗാലക്‌സി എസ് സീരിസാണോ?. ഇടക്കിടക്ക് ഗ്രീൻ ലൈൻ പ്രശ്‌നമുണ്ടാകാറുണ്ടോ?. എന്നാൽ അതിന് പരിഹാരമുണ്ട്. ഗ്രീൻ ലൈൻ പ്രശ്നമുള്ള ചില ഗാലക്സി എസ് സീരീസ് ഫോണുകൾക്ക് സാംസങ് സൗജന്യമായി സ്‌ക്രീൻ മാറ്റി നൽകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഗാലക്സി എസ് 20 സീരീസ്, ഗാലക്സി എസ് 21 സീരീസ്, എസ് 22 അൾട്രാ സ്മാർട്ഫോണുകൾ എന്നിവയ്ക്ക് ഒറ്റത്തവണയാണ് സൗജന്യ സ്‌ക്രീൻ റീപ്ലേസ്മെന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

അടുത്തിടെയായി സാംസങ് ഫോണുകളുടെ സ്‌ക്രീനിൽ ഗ്രീൻലൈൻ കാണുന്നുവെന്ന പരാതി വർധിച്ചുവെന്നാണ് സൂചന. ഗാലക്സി എസ് സീരീസിൽ വരുന്ന ഫ്ളാഗ്ഷിപ്പ് മോഡലുകളിലും ഇതെ പ്രശ്‌നം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സോഫ്റ്റ് വെയർ അപ്ഡേറ്റാണ് പലർക്കും പ്രശ്‌നമായത്. ഈ പ്രശ്നം നേരിടാനാണ് കമ്പനി ഇന്ത്യൻ ഉപഭോക്താക്കൾക്ക് സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തരുൺ വാറ്റ്സ് എന്നയാൾ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇതെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

നിബന്ധനകൾ ബാധകമാക്കിയാണ് സ്‌ക്രീൻ റീപ്ലേസ്‌മെന്റ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വർഷത്തിനുള്ളിൽ വാങ്ങിയ ഗാലക്സി എസ്20 സീരീസ്, ഗാലക്സി എസ്21 സീരീസ്, എസ്22 അൾട്ര സ്മാർട്ഫോണുകൾക്കാണ് ഈ സേവനം ലഭ്യമാകുക. വാറന്റി ഇല്ലെങ്കിലും സ്‌ക്രീൻ മാറ്റിനൽകും. ഈ മാസം 30 വരെ ഗ്രീൻ ലൈൻ പ്രശ്നമുള്ള മുകളിൽ പറഞ്ഞ ഫോണുകളുടെ ഉപഭോക്താക്കൾക്ക് സാംസങ് സർവീസ് സെന്ററിൽ എത്തി പ്രശ്‌നം പരിഹരിക്കാം. മറ്റ് രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഓഫറിന്റെ പരിധിയിൽ പെടാത്ത ഫോണുകളിലെ പ്രശ്‌നം എങ്ങനെയാണ് പരിഹരിക്കുക എന്നതിലും വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *