Your Image Description Your Image Description
Your Image Alt Text

കൊച്ചി: ലോക്സഭ തെര‍ഞ്ഞെടുപ്പിൻറെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ നിലപാട് വ്യക്തമാക്കി ശിവഗിരി മഠാഝിപതി സ്വാമി സച്ചിദാനന്ദ. ലോക്സഭ തെരഞ്ഞെടുപ്പിൽ ഭാരത സംസ്ക്കാരം പരിരക്ഷിക്കുന്നവർ ജയിച്ചുവരണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണ്.

അതിനാൽ തന്നെ ഈ ലോക്സഭ തെരഞ്ഞെടുപ്പ് നിർണായകമാണ്. ശിവഗിരി മഠത്തിൻറെ വികസനത്തിന് കേന്ദ്ര സർക്കാർ വലിയ സഹായം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ലെങ്കിലും പറഞ്ഞതിൽ നിലപാട് വ്യക്തമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ശിവഗിരി മഠത്തിന് രാഷ്ട്രീയമില്ല. ലോകം ഏറെ പ്രധാന്യത്തോടെ കാണുന്ന രാജ്യമാണ് ഭാരതം. എല്ലാ മതങ്ങളെയും ഉൾകൊള്ളുന്ന സംസ്കാരമാണ് ഭാരതത്തിൻറേത്. ശിവഗിരി മഠത്തിന് കേരള സർക്കാരും എല്ലാവിധ പിന്തുണ നൽകിയിട്ടുണ്ട്. മഠത്തിൻറെ വികസനത്തിന് കേന്ദ്ര സർക്കാരും നിരവധി സഹായം ചെയ്തിട്ടുണ്ട്. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണിക്കുന്നില്ലെങ്കിലും പറഞ്ഞതിൽ അതിൻറെ ആശയം ഉണ്ടെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *