Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഐപിഎല്ലിൽ മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസൺ. നിലവിൽ റൺവേട്ടക്കാരിൽ അഞ്ചാമനാണ് സഞ്ജു. എട്ട് മത്സരങ്ങളിൽ 62.80 ശരാശരിയിൽ 314 റൺസുള്ള സഞ്ജു നിലവിൽ അഞ്ചാമതാണ്. 152.43 സ്ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. ക്യാപ്റ്റനായും തിളങ്ങുന്ന സഞ്ജു വിക്കറ്റിന് പിന്നിലും തകർപ്പൻ പ്രകടനമായിരുന്നു. സഞ്ജുവിന് വരുന്ന ടി20 ലോകകപ്പിൽ ഇടം നൽകണമെന്ന് വാദിക്കുന്നവരുണ്ട്. മുൻ ഇന്ത്യ്യൻ താരം ഹർഭജൻ സിംഗ് ഇക്കൂട്ടത്തിലാണ്. ടീമിലിടം നൽകുക മാത്രമല്ല രോഹിത്തിന് ശേഷം സഞ്ജുവിനെ ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്നും ഹർഭജൻ പറഞ്ഞു. എന്നാൽ ഇർഫാൻ പത്താന്റെ ടീമിൽ സഞ്ജു പകരക്കാരനായിരുന്നു.

എന്നാൽ മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിന് ഈ അഭിപ്രായമില്ല. അദ്ദേഹം ലോകകപ്പിന് വേണ്ട പ്ലേയിംഗ് ഇലവൻ പുറത്തുവിട്ടിരിക്കുകയാണ് സെവാഗ്. പതിനൊന്നംഗ ടീമിൽ രാജസ്ഥാൻ റോയൽസ് ക്യാപറ്റൻ സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടില്ല. പകരം വിക്കറ്റിന് പിന്നിൽ ഡൽഹി കാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്താണ്. രോഹിത് നയിക്കുന്ന ടീമിൽ കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്കും ടീമിൽ ഇടം നേടാനായില്ല.

അതേസമയം, രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമയക്ക് ഇടം ലഭിച്ചു. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവാണ് ടീമിലെ മറ്റു പേസർമാർ. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും കുൽദീപ് യാദവും. രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റർമാർ. ശിവം ദുബെ അല്ലെങ്കിൽ റിങ്കു സിംഗ് എന്നിവരിൽ ഒരാളും കളിക്കും.
സെവാഗിന്റെ ലോകകപ്പ് ടീം: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, റിങ്കു സിംഗ് / ശിവം ദുബെ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, സന്ദീപ് ശർമ.

Leave a Reply

Your email address will not be published. Required fields are marked *