Your Image Description Your Image Description
Your Image Alt Text

 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2024-25 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സര്‍വ്വകലാശാല അറിയിച്ചു. എന്‍ട്രന്‍സ്‌ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ മെയ് ഒൻപത് വരെ ഡൌണ്‍ലോഡ് ചെയ്യാം. പ്രവേശന പരീക്ഷകൾ മെയ് 15 മുതൽ 18 വരെ, സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. മെയ് 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ 19ന് പി. ജി. ക്ലാസ്സുകള്‍ ആരംഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ. / എം. എസ്‌സി. / എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

മെയ് അഞ്ച് വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഒന്നിൽ കൂടുതൽ പി. ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി. ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.inസന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *