Your Image Description Your Image Description
Your Image Alt Text

അങ്ങനെ മാവേലിക്കരയിൽ ഇന്ന് കൊട്ടിക്കലാശം നടക്കും. ഇതുവരെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ കൂട്ടിയും കിഴിച്ചും നോക്കിയാൽ യു ഡി എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ ഗ്രാഫാണ് ഉയർന്നുനിൽക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഇത്തവണ കിട്ടുമെന്നാണ് മുതിർന്ന നേതാക്കൾ തന്നെ വിലയിരുത്തുന്നത്.

ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ കേരളത്തിലെ 20 എം പി മാരും പിന്തുണയ്ക്കും. ആ 20 പേരിൽ ഒരാൾ കൊടിക്കുന്നിൽ സുരേഷായിരിക്കണമെന്നാണ് മാവേലിക്കരയിലെ വോട്ടർമാർ ആഗ്രഹിക്കുന്നത് . യു ഡി ഫ് ജയിച്ചാലും എൽ ഡി എഫ് ജയിച്ചാലും ഫലം ഒന്ന് തന്നെ .

എങ്കിലും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ആ സർക്കാരിൽ ഒരു ക്യാബിനറ്റ് മന്ത്രിയെ മാവേലിക്കരയ്ക്ക് കിട്ടണമെങ്കിൽ കൊടിക്കുന്നിൽ സുരേഷ് തന്നെ പാർലമെന്റിലെത്തണം. മാവേലിക്കരയിൽ കൃത്യമായ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നത്. മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ഗൃഹസന്ദർശന പരിപാടി നടന്നത്. ഓരോ വീട്ടിലും കൊടിക്കുന്നിൽ സുരേഷിനുള്ള സ്വീകാര്യത അത്ഭുതപെടുത്തുന്നതായിരുന്നു. പുതിയ തലമുറക്കാർക്ക് ഉൾപ്പെടെ എല്ലാവർക്കും കൊടിക്കുന്നിൽ പരിചിതനാണ്. കൂടുതൽ അറിയാം വീഡിയോയിലൂടെ ….

Leave a Reply

Your email address will not be published. Required fields are marked *