Your Image Description Your Image Description
Your Image Alt Text

 

 

ഡല്‍ഹി: 2022ലാണ് സാംസങ് ഗ്യാലക്‌സി എസ്22 ഫൈവ് ജി( Samsung Galaxy S22 5G) ഇന്ത്യയിൽ അവതരിപ്പിച്ചത്. 72,999 രൂപയായിരുന്നു പ്രാരംഭ വില. ഇപ്പോൾ ഈ മോഡൽ വിൽക്കുന്നത് പകുതി വിലക്ക്. ഫ്‌ളിപ്പ്കാർട്ട് വഴിയാണ് വിൽപ്പന. ബാങ്കിന്റെ ക്രെഡിറ്റ് കാർഡോ മറ്റോ ഒന്നും ഈ ഓഫർ ലഭിക്കാൻ കൊടുക്കേണ്ട. അതേസമയം വില കുറയ്ക്കാനുള്ള കാരണം വ്യക്തമല്ല.

50 എം.പിയുടെ ട്രിപ്പിൾ ബാക്ക് ക്യാമറയാണ് ഈ മോഡലിന്റെ വലിയ പ്രത്യേകത. 6.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ , 25 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് എന്നിവയാണ് മറ്റു പ്രത്യേകതകൾ. ഈ മോഡൽ നിലവിൽ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 36,999 രൂപയ്ക്കാണ്. 8 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്റ്റോറേജിനും ആണ് ഈ വില.

സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഇ.എം.ഐ ഇടപാടുകളിൽ വാങ്ങുന്നവർക്ക് 1,500 രൂപ കിഴിവും ലഭിക്കുന്നുണ്ട്. ഗ്രീൻ, ഫാൻ്റം ബ്ലാക്ക്, ഫാൻ്റം വൈറ്റ് എന്നീ കളർ വേരിയൻ്റുകളിൽ മോഡലുകള്‍ ലഭ്യമാണ്. അതേസമയം ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിൽ മോഡല്‍ 38,190 രൂപയ്ക്കാണ് വിൽക്കുന്നത്.

6.1 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ്( HD+) ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ , സ്നാപ്ഡ്രാഗൺ 8 ജെന്‍ 1 ചിപ്‌സെറ്റ്, എന്നിവയാണ് മറ്റു പ്രത്യേകതകള്‍. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിന് IP68 റേറ്റിംഗും ലഭിച്ചിട്ടുണ്ട്. ക്യാമറയെ സംബന്ധിച്ചിടത്തോളം, ഒ.ഐ.എസിനെ പിന്തുണയ്ക്കുന്ന 50എം.പി പ്രൈമറി സെൻസർ, 12എം.പി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 10എം.പി ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് മോഡല്‍.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10എം.പി ഫ്രണ്ട് ക്യാമറയാണ്. രണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഫോണ്‍ ആണെങ്കിലും പ്രീമിയം ഫോണ്‍ ആയതിനാല്‍ തന്നെ മികച്ച പെര്‍ഫോമന്‍സാണ്. അതേസമയം ഗ്യാലക്സി എസ്24, ഗ്യാലക്‌സി എസ് 24 പ്ലസ്, ഗ്യാലക്‌സി എസ് 24 അൾട്രാ എന്നിവ ഉൾപ്പെടുന്ന ഏറ്റവും പുതിയ സാംസങ് എസ്24 സീരീസിന് 79,999 രൂപയിലാണ് ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *