Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം ആരെടുക്കുമെന്നതാണ് ഈ അവസാന നിമിഷത്തിലെ ചോദ്യം. മണ്ഡലത്തിൽ നാലാം തവണയും മത്സരിക്കുന്ന ശശി തരുർ, രണ്ടാം തവണ എം പിയാകാനൊരുങ്ങുന്ന പന്ന്യൻ രവീന്ദ്രൻ, അതോ തിരുവനന്തപുരത്തു തന്റെ ഭാഗ്യം പരീക്ഷിക്കാൻ വന്ന രാജീവ് ചന്ദ്രസേഖറോ? തിരുവനന്തപുരത്തെ സ്ഥാനാർഥി വിന്യാസമാണ് മൂന്നു മുന്നണികളും വളരെ കൃത്യമായി നടത്തിയത്. മൂന്നുപേരും അവരുടെ കർമ്മ മണ്ഡലങ്ങളിൽ അതിശക്തരാണ്. ഇടതു പക്ഷത്തിന്റെ ശക്താനായ മുഖമാണ് പന്ന്യൻ രവീന്ദ്രനെങ്കിൽ, ശശി തരൂർ വിശ്വപൗരനാണ്, എ ഐ സി സി അധ്യക്ഷ പദവിയിലേക്ക് ഇറങ്ങി മത്സരിച്ച ദേശിയ നേതാവാണ്. രാജീവ് ചന്ദ്രശേഖർ ഐ ടി നിക്ഷേപ മേഖലയിലെ പ്രഗത്ഭനും കേന്ദ്ര ഐ ടി സഹമന്ത്രിയും. ശരിക്കും പറഞ്ഞാൽ തിരുവനന്തപുരം കമ്പ്യൂഷനിലാണ്. യുവാക്കൾ എന്നും തിരഞ്ഞെടുപ്പിന്റെ ഗതി മാറ്റുന്നവരാണ്. ആദ്യം വന്നു വോട്ടു ചെയ്തിട്ടു പോകുന്നവർ. നാളിതുവരെ അവർ ശശി തരൂരിന്റെ പ്രഭാവത്തിലായിരുന്നു. ഇപ്പോൾ അവർക്കു രാജീവ് ചന്ദ്രശേഖറിനെയും പരിഗണിക്കാതെ വയ്യ. പന്ന്യനാകട്ടെ വലുപ്പച്ചെറുപ്പമില്ലാതെ ആരോടും ഇടപഴകുന്ന ഒരു സാധാരണ രാഷ്ട്രീയ നേതാവ്. ആ ഒരൊറ്റ ഗുണം കൊണ്ട് തന്നെ യുവാക്കൾക്കും പന്ന്യനെ അങ്ങ് കൈവിടാൻ മനസ്സ് തോന്നുന്നില്ല. അതുകൊണ്ടു തന്നെ വ്യക്തമാണ് ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടിങ് ശതമാനമുയരും, രാഷ്ട്രീയ കക്ഷികളുടെ നെഞ്ചിടിപ്പും കൂടും. കാരണം പതിവ് പോലെ തങ്ങൾ പിന്നിൽ നിൽക്കില്ലെന്നു ബിജെപിയും, ഇനി കുതിക്കുന്നത്‌ ഒന്നാം സ്ഥാനത്തെക്കെന്ന് എൽഡിഎഫും പ്രഖ്യാപിച്ചിറങ്ങിയ ഒരു മത്സരം. ഇതിനെയാണ് സ്വന്തം അജണ്ടകളൊക്കെ മാറ്റി വച്ചിട്ട് ഇഞ്ചോടിഞ്ചു പോരാട്ടമെന്നു മാധ്യമങ്ങൾ വിശേഷിപ്പിക്കേണ്ടത്. ഇത്തവണ ഈ മൂന്ന് പേരിൽ ആര് ജയിക്കും എന്നതാണ് ചോദ്യം. ഇപ്പോളത്തിനൊരു വ്യക്തമായ ഉത്തരം നല്കാനാകില്ലെങ്കിലും ഒന്ന് പറയാം. ബി ജെ പി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഒന്നുകിൽ പന്ന്യൻ അല്ലെങ്കിൽ ശശി തരൂർ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടും. അതിലൊരാളാകും തിരുവനന്തപുരത്തിന്റെ എം പിയായി ജയിച്ചു കയറുക. അപ്പോൾ ഇനി ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ ഫൈനൽ റൗണ്ടിൽ വന്നിരിക്കുനന്തു ശശി തരൂരും പന്ന്യൻ രവീന്ദ്രനും.

ഇതിൽ ശശി തരൂരിന്റെ പ്രചാരണ ഘടനായിൽ വലിയ പുതുമയൊന്നും വന്നിട്ടില്ല. പ്രിയങ്ക ഗാന്ധി ഒരു തവണ വന്നു റോഡ് ഷോ നടത്തി പോയി. രാഹുൽ ഗാന്ധി വരാമെന്നു പറഞ്ഞിട്ടു വന്നില്ല. പിന്നെ വന്നത് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. പിന്നെ തരുരിനെ കാണാൻ മല്ലികാർജുന ഖാർഗെയും സച്ചിൻ പൈലറ്റും വരുന്നുണ്ട്. കേരളത്തിൽ എന്ത് ഖാർഗെ എന്ത് പൈലറ് എന്നാണ് അണികൾ ചോദിക്കുന്നത്. രാഹുൽ പ്രിയങ്ക സോണിയ ടീം തന്നെയാണ് ഇപ്പോളും ഇവിടത്തെ ട്രെൻഡ് സ്റ്റെർ എന്നാണ് അണികൾക്കറിയാം. ഇത്തവണയും ജയിക്കുമെന്ന് അമിത പ്രതീക്ഷയുള്ളതിനാൽ തരുർ അധികം ഫണ്ടൊന്നും പ്രചാരണത്തിനിറക്കിയിട്ടില്ല. പതിവ് പി ആർ ടീം തന്നെ തരൂരിന്റെ കാര്യുങ്ങൾ നോക്കുന്നത്. പിന്നെ ആണ്ടിലും ആവണിക്കുമാണ് മണ്ഢലത്തിലേക്കെത്തുന്നതെങ്കിലും മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമുള്ള ഹൈമാസ്‌ക് ലൈറ്റുകൾ തൊട്ടു കൊണ്ടുള്ള ഒരു ഓട്ട പ്രദക്ഷിണം നടത്താൻ തരൂരിനായി. പന്ന്യൻ രവീന്ദ്രനാകട്ടെ പതിവ് പോലെ തിരുവനന്തപുരത്തു സി പി ഐ പരാജയപെടുമെന്ന മണ്ഡലത്തിലെ കേട്ട് കഥകൾക്കു അവസാനമുണ്ടാകാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരം സിപിഐക്കു പറഞ്ഞിട്ടില്ല, അത്എ സി പി എം ഏറ്റെടുത്തിരുനെങ്കിൽ പാട്ടും പാടി ജയിച്ചേനെ എന്ന് രാഷ്ട്രീയത്തിന്റെ എ ബി സി ഡി പോലുമറിയാത്തവർ പണ്ടാരോ പറഞ്ഞു കേട്ടത് എട്ടു പാടുന്ന അവസ്ഥ. അതിനു ഒരു മറുപടിയായി സി പി ഐ ചോദിക്കുന്നത് ജയിക്കാനായി പോരാടാനല്ലെങ്കിൽ പിന്നെന്തിനു എൽ ഡി എഫിലെ ഘടക കക്ഷിയായ സി പി ഐക്ക് താനെ ഓരോ തൻവന്നതും തിരുവനന്തപുരം നൽകുന്നതെന്നാണ്. അപ്പോൾ സി പി എമ്മിന് ഉറച്ച വിശ്വാസമുണ്ട് ഇവിടെ സി പി ഐ എന്നല്ല ഇടതു പക്ഷം ജയിക്കുമെന്ന്. അത് കൊണ്ട് താനെ ഇത്തവണ കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി സി പി ഐ പ്രവർത്തകർ മുണ്ടും മുറുക്കിയുടുത്തു തുടക്കവും മുതൽ പ്രചാരണരംഗത്തു സജീവമാണ്.

അതിനേക്കാളുപരിയായി സിപി എം കേദാർ സംവിധാനങ്ങൾ തലങ്ങും വിലങ്ങും നിയോഗിച്ചിട്ടുണ്ട് മുതിർന്ന നേതാക്കന്മാരെ മണ്ഡലത്തിലുടനീളം. എവിടെയെങ്കിലും ഒരു മെല്ലെപ്പോക്ക് ശ്രദ്ധയിൽ പെട്ടാൽ അത് സി പി എം കൃത്യമായി സി പി ഐ നേതാക്കളെ അറിയിച്ചു പരിഹരിച്ചു പോകുന്ന അവസ്ഥ. തൊട്ടടുത്ത ആറ്റിങ്ങൽ മണ്ഡലത്തിൽ സി പി എം ജില്ലാ സെക്രട്ടറി വി ജോയാണ് മത്സരരംഗത്തുള്ളത്. അത് കൊണ്ട് തന്നെ തിരുവന്തപുരത്തെ ഭൂരിഭാഗം പാർട്ടി ലോക്കൽ ഏരിയ സെക്രെട്ടറിമാർക്കടക്കം ചുമതല ആറ്റിങ്ങലിലുണ്ട്. അതിനോടൊപ്പം അവർ തിരുവനന്തപുരം മണ്ഡലത്തിലെ തങ്ങളുടെ രാഷ്ട്രീയ പരിധിയിലുള്ള വാർഡുകളിലും തകൃതിയായി പ്രചാരണം നടത്തുന്നു, കാര്യങ്ങൾക്കു നേതൃത്വം നൽകുന്നു. ഫലത്തിൽ ഒരു വാർഡിലും സി പി ഐക്ക് ആളില്ല എന്ന പ്രതീതി ഇത്തവണ ഉണ്ടായിട്ടില്ല. അങ്ങനെ പഴുതടച്ചുള്ള പ്രചരണപ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്നുകയാണ് എൽ ഡി എഫ്. അത് കൊണ്ട് തന്നെയാണ് തിരുവന്തപുരത്ത് ആര് ജയിക്കുമെന്നതിൽ ഒരു പാടി മുന്നിൽ നിൽക്കുന്നത് ശശി തരൂരിനെക്കാൾ ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനാണെന്നു പറയാൻ കാരണം. കോൺഗ്രസിന്റെ ഗർജിക്കുന്ന സിംഹങ്ങളിലൊരാൾ കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കുന്നു. മറ്റു രണ്ടു പേര് വി ഡി സതീശനും രമേശ് ചെന്നിത്തലയും മലബാർ മധ്യ മേഖലയിൽ പ്രചാരങ്ങളിലാണ്. ഇവിടെ തരൂർ താനെ ജയിച്ചോളും എന്ന ധാരണയിൽ ഗർജിക്കുന്ന സിംഹങ്ങൾ മറ്റു ഇടങ്ങൾ തേടിപോകുമ്പോൾ പാവം ശശിതരൂർ തിരുവന്തപുരത്ത് ഒറ്റക്കായതുപോലെ. പാർലമെൻറിൽ മോഡിക്കെതിരെ സംസാരിച്ചു രാജാവിനെതിരെ നിലകൊണ്ടു എന്ന ഖ്യാതിയിൽ ന്യൂനപക്ഷണങ്ങളും, തീരദേശത്തെ ക്രിസ്തവ വിഭാഗങ്ങളും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയാണ് തരൂരിന്. പക്ഷെ കുറിക്കു കൊള്ളുന്ന പ്രചാരതന്ത്രം മുഖ്യമന്ത്രി പിണറായി വിജയനാടക്കം എൽ ഡി എഫ് കേരളത്തിലുടനീളം എടുത്തു പ്രയോഗിച്ചിട്ടുണ്ട്. കോൺഗ്രസ്സ് സ്ഥാനാർഥി കേരളത്തിലെവിടെയും എം പിയായാൽ പാർലമെൻറിൽ സത്യപ്രതിജ്ഞ ചെയ്തു ചെന്നിരിക്കുക ബിജെപി ബ്ലോക്കിലായിരിക്കുമെന്ന് ഉറപ്പ്. അതിൽ ന്യുനപക്ഷങ്ങളെ തട്ടി വീഴ്ത്താമെന്ന എൽ ഡി എഫ് തന്ത്രം സംശയിക്കേണ്ട തരൂരിനും വിനയാകും.

Leave a Reply

Your email address will not be published. Required fields are marked *