Your Image Description Your Image Description
Your Image Alt Text

 

ചിലർക്ക് റെക്കോർഡുകളോട് ഭ്രമമാണ്. റെക്കോർഡുകൾക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ അവർ ഒരുക്കമാണ്. ഏറ്റവും കുറഞ്ഞ സമയത്തിൽ കൂടുതൽ മുളക് തിന്നുന്നയാൾ, ഏറ്റവും കുറഞ്ഞ സമയത്തിൽ കൂടുതൽ ബർഗർ തീറ്റക്കാരൻ, ഏറ്റവും കൂടുതൽ നേരം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നയാൾ… അങ്ങനെ അങ്ങനെ തൊട്ടതിനും പിടിച്ചതിനും എല്ലാം റെക്കോർഡ്. അത്തരമൊരു റെക്കോർഡ് തകർത്ത് സ്വന്തം പേരിലാക്കിയിരിക്കുകയാണ് പോളിഷ് വംശജനായ ലുക്കസ് സ്പൂനർ എന്ന 53 കാരൻ. അദ്ദേഹം തകർത്ത റെക്കോർഡാകട്ടെ, ഏറ്റവും കൂടുതൽ നേരം ഐസ് ക്യൂബുകൾക്കിടയിൽ ഇരുന്ന റെക്കോർഡും.

ലുക്കസ് സ്പൂനർ പ്രത്യേകം സജ്ജമാക്കിയ ഒരു പെട്ടിക്കകത്ത് ഐസ് ക്യൂബുകൾ നിറച്ച് കഴുത്തോളം മുങ്ങിക്കിടന്നത് നാല് മണിക്കൂറും രണ്ട് മിനിറ്റും. ഈ വിഭാഗത്തിൽ ഇതുവരെയുള്ള റെക്കോർഡ് 50 മിനിറ്റായിരുന്നു. guinnessworldrecords -ൻറെ ഇൻസ്റ്റാഗ്രാം പേജിൽ ലുക്കസ് സ്പൂനർ റെക്കോർഡ് തകർക്കുന്നതിൻറെ വീഡിയോ പങ്കുവച്ചു. നിരവധി പേർ നോക്കി നിൽക്കേ പൊതു സ്ഥലത്ത് ഒരുക്കിയ ഒരു ഗ്ലാസ് പെട്ടിയിൽ നിൽക്കുന്ന ലുക്കസ് സ്പൂനറെ കാണാം. പിന്നാലെ അദ്ദേഹത്തിന് ചുറ്റുമായി ഐസ് ക്യൂബുകൾ നിറയ്ക്കുന്നു. അദ്ദേഹം സ്വിമ്മിംഗ് വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് തടയാൻ അദ്ദേഹം മൌത്ത് ഗാർഡുകൾ ഉപയോഗിച്ചെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ടെങ്കിലും ഇത് വീഡിയോയിൽ കാണാനില്ല.

Leave a Reply

Your email address will not be published. Required fields are marked *