Your Image Description Your Image Description
Your Image Alt Text

കേട്ടല്ലോ, ഇവരെല്ലാം മാവേലിക്കരക്കാരാണ്, മാവേലിക്കരക്കാർക്ക് ആവശ്യം കൊടിക്കുന്നിൽ സുരേഷിനെയാണ്. കാരണം അവരിലൊരാളാണ് കൊടിക്കുന്നിൽ. ഏതാവശ്യത്തിനും, എന്താവശ്യത്തിനും സമയവും തീയതിയൊന്നും കുറിയ്ക്കണ്ടാ, ഏത് അർധരാത്രിയിലാണെങ്കിൽ പോലും ധൈര്യമായി അദ്ദേഹത്തിന്റെ ഓഫീസിലോ വസതിയിലോ കടന്നുചെല്ലാം.

എന്ത് ആവലാതിയാണെങ്കിലും അതിന് പരിഹാരമുണ്ട്. ഒരു പക്ഷെ കൊടിക്കുന്നിൽ സുരേഷ് ഇല്ലെങ്കിൽ പോലും വരുന്നവരുടെ ആവലാതികൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനും, പരിഹാരം കാണാനും സ്റ്റാഫുകളുണ്ട്.

മാവേലിക്കര മണ്ഡലത്തിന്റെ രണ്ട് ഭാഗങ്ങളിലാണ് ഒന്ന് ചെങ്ങന്നൂരിലും, മറ്റൊന്ന് കൊട്ടാരക്കരയിലും ഓഫീസുകൾ പ്രവർത്തിക്കുന്നത്. ഈ ഓഫീസുകൾ 24 മണിക്കൂറുകളിലും പ്രവർത്തന സജ്ജമാണ്, വിളിച്ചാൽ വിളി കേൾക്കും.

ഒരു തമാശയായിട്ടാണെങ്കിലും മാവേലിക്കര മണ്ഡലത്തിലുള്ളവർ പറയുന്നത്, ആവശ്യമെന്തും ആയിക്കോട്ടെ, അത് വേണ്ട രീതിയിൽ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകും. അമേരിക്കൻ പ്രസിഡന്റിന് വേണമെങ്കിലും കത്ത് എഴുതി തരുമെന്നാണ് തമാശയ്ക്ക് പറയുന്നത്.

ഇത് ഉമ്മൻ ചാണ്ടിയെക്കുറിച്ച് കേട്ടിട്ടുണ്ട്. കൊടിക്കുന്നിലും ഇങ്ങനെയാണ്. ഈ ഒരു കത്ത് മതി, ഒരുമാതിരിപ്പെട്ട കാര്യങ്ങളൊക്കെ പരിഹരിക്കാൻ. പരാതിക്കാരും ഹാപ്പി, കൊടിക്കുന്നിലും ഹാപ്പി. പോലീസ് സ്റ്റേഷനിലെ പരാതിയാണെങ്കിൽ കൊടിക്കുന്നിൽ നേരിട്ട് വിളിച്ചു പറയും.

ന്യായത്തിന്റെ ഭാഗത്ത് മാത്രമേ നിൽക്കുള്ളു. ഇങ്ങനെ വിളിച്ചു പറയുമ്പോൾ മൊടകാണിക്കുന്ന ഏമാന്മാരുണ്ടെങ്കിൽ അവരെ ശക്തമായി താക്കീത് ചെയ്യാനും കൊടിക്കുന്നിലിന് മടിയില്ല. പോലീസിനോട് തട്ടിക്കയറുന്ന ചില വീഡിയോകൾ തന്നെ സമൂഹ മാധ്യമങ്ങളിൽ തപ്പിയാൽ കിട്ടും.

പരാതിയുമായി ആര് ചെന്നാലും അവരുടെ ജാതിയോ, മതമോ, രാഷ്ട്രീയമോ, ജാതകമോ നോക്കിയല്ല പരാതി കേൾക്കുന്നതും നടപടിയുണ്ടാക്കുന്നതും. അതേസമയം എതിർ സ്ഥാനാർത്ഥികളുടെ അടുത്ത് ചെന്നാൽ പറയും അവരുടെ പാർട്ടി ഓഫീസുകളിൽ ചെന്ന് പറയാൻ, അവിടെ ചെല്ലാൻ പാർട്ടിക്കാരല്ലാത്തവർ മടിക്കും, പോകില്ല.

എതിർ പാർട്ടിക്കാരാണെങ്കിലും കൊടിക്കുന്നിലിന്റെ ഓഫീസിൽ ധൈര്യമായി കടന്നു ചെല്ലാം. അവരെ മാന്യമായി സ്വീകരിച്ചിരുത്തി പരാതി കേട്ട് പരിഹാരം തേടും. ഇത് ആദ്യം എം പിയായ സമയം മുതൽ മണ്ഡലത്തിലുള്ളവർ കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ടൊക്കെ തന്നെയാണ്, മത്സരിക്കുമ്പോഴെല്ലാം കൊടിക്കുന്നിൽ സുരേഷ് തന്നെ വിജയിക്കുന്നത്.

എതിർ സ്ഥാനാർത്ഥികളിലൊരാൾ ഒരു മന്ത്രിയുടെ ഓഫീസിലിരുന്നപ്പോൾ ഒരാവശ്യവുമായി ചെന്ന നാട്ടുകാരനെ കണ്ടപ്പോൾ കാണാത്ത മട്ടിൽ ഉള്ളിലേയ്ക്ക് വലിഞ്ഞ സംഭവമുണ്ട്. ആളുകളെ കാണാൻ, പരാതിക്കാരെ കാണാൻ മടിയുള്ളവർ വിജയിച്ചാൽ മണ്ഡലത്തിലുള്ളവർക്ക് എങ്ങനെ അവരുടെ എം പി യെക്കണ്ട് പരാതി പറയാൻ സാധിക്കും?

അതുകൊണ്ട് മാവേലിക്കരക്കാരുടെ ഹൃദയം തൊട്ടറിഞ്ഞ കൊടിക്കുന്നിലിനെ വിട്ടിട്ട് മറ്റാരെയും പരീക്ഷിക്കാൻ മാവേലിക്കരയിലെ യജമാനന്മാരായ വോട്ടർമാർ തയ്യാറാകില്ല. മാവേലിക്കരയുടെ ശബ്ദം ലോക്സഭയിലുയർന്ന് കേൾക്കാൻ, മാവേലിക്കരയിൽ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ, പുതിയ വികസനങ്ങൾ കൊണ്ടുവരുവാൻ കൊടിക്കുന്നിൽ സുരേഷ് വിജയിക്കണം.

ഡൽഹിയിൽ ചെന്ന് ഭാഷയറിയാതെ അന്ധൻ ആനയെക്കണ്ടതുപോലെ ഇരിക്കുന്നവർ വേണോ, മാവേലിക്കരയുടെ ശബ്ദം ഏത് ഭാഷയിലായാലും പാർലമെന്റിൽ ഉച്ചത്തിൽ പറയാൻ കഴിയുന്നയാളാണോ വേണ്ടത്? ചിന്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *