Your Image Description Your Image Description
Your Image Alt Text

മൈക്കിൾ വർഗീസ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ചിരിക്കുന്ന പരാതി പ്രകാരം പരിശോധിച്ചാൽ വീട് വാങ്ങിയ 1 കോടി 40 ലക്ഷം രൂപയും ബോണ്ട് എടുത്തിരിക്കുന്ന 50 ലക്ഷം രൂപയും ഭാര്യയുടെ പേരിൽ 10000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൊമേഴ്സ്യൽ കെട്ടിടം പണിയാൻ ഉപയോഗിച്ചിരിക്കുന്ന 55 ലക്ഷം രൂപയും അടക്കം ഏതാണ്ട് 2.5 കോടി രൂപക്കുള്ള വരുമാനം കഴിഞ്ഞ വർഷം ഒരിടത്തും കാണുന്നില്ല. ഇനി കടം വാങ്ങിയതാണെങ്കിൽ സത്യവാങ് മൂലത്തിൽ ബാധ്യതയായി കാണിച്ചിട്ടും ഇല്ല. മൊത്തത്തിൽ ഫ്രാൻസിസ് ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് സത്യവാങ് മൂലം ഒരു അബദ്ധപഞ്ചാംഗമായി മാറി. ഇതുകൊണ്ടാണ് മൈക്കിൾ വർഗ്ഗീസ് പറയുന്നത് പരാതി തെളിഞ്ഞാൽ തിരഞ്ഞെടുപ്പ് അസാധുവാക്കേണ്ടി വരുമെന്ന്.

ഫ്രാൻസിസ് ജോർജ്ജിന്റെ സത്യവാങ് മൂലം പരിശോധിച്ചാൽ ”ഏതപ്പാ കോതമംഗലം? ഇതാ മോനേ ഭൂലോകം” എന്ന് പറഞ്ഞ രീതിയിലാകും. ഒറ്റ നോട്ടത്തിൽ മനസ്സിലാകാതിരിക്കാൻ വേണ്ടിയാണ് ഈ രീതിയിൽ അത് പൂരിപ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ നടുവിൽ 99 സെന്റ് സ്ഥലം വെറും ഒരു കോടിയിൽ താഴെ വാങ്ങിയിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഞങ്ങളുടെ അന്വേഷണത്തിൽ ഏതാണ്ട് 5 ലക്ഷം രൂപയിൽ കൂടുതൽ അവിടെ പൊതുവിപണി വിലയുണ്ട്. ഒറ്റ വീട്ടു നമ്പറിൽപ്പെട്ട 8000 ചതുരശ്ര അടി വിസ്തീർണ്ണം വരുന്ന വീട് വാങ്ങിയിരിക്കുന്നത് വെറും 45 ലക്ഷം രൂപക്ക് മാത്രമാണ്. ചതുരശ്ര അടിക്ക് കേവലം 600 രൂപയിൽ താഴെയാണ് അതിന്റെ ചിലവ് വന്നിരിക്കുന്നത്. ഇന്ന് ലൈഫ് മിഷൻ പദ്ധതിയിൽ വീട് പണിയാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക ചതുരശ്ര അടിക്ക് 950 രൂപയായിരിക്കെ തുകയിൽ വൻ കുറവാണ് ഇതിൽ കാണിച്ചിരിക്കുന്നത്.

ഞങ്ങളുടെ അന്വേഷണത്തിൽ 16 കോടി രൂപക്ക് വിൽക്കാൻ നിശ്ചയിച്ചിരുന്ന വീടും വസ്തുവും കൂടി എത്ര തേഞ്ഞു ഒട്ടി നിൽക്കുന്നവനാണെങ്കിലും 8 കോടിയിൽ താഴെ വിലവരാൻ സാധ്യതയില്ല.

ആ നിലയിൽ നോക്കിയാൽ 6 കോടി 60 ലക്ഷം രൂപയുടെ കള്ളപ്പണമിടപാട് ഈ വസ്തുവിൽ മാത്രം നടന്നിട്ടുണ്ട്. എന്ന് വച്ചാൽ 66 ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടന്നിട്ടുണ്ട്. ഇതിനേപ്പറ്റി യുഡിഎഫ് നേതാക്കൾ പ്രതികരിക്കണം. പി ജെ ജോസഫും മോൻസ് ജോസഫും അടക്കമുള്ള പാർട്ടി നേതൃത്വം പ്രതികരിക്കണം. ആടിനെ പട്ടിയാക്കാൻ കഴിവുള്ള പി സി തോമസ് പ്രതികരിക്കണം. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് കേരളത്തിൽ വൻ നികുതി വെട്ടിപ്പ് നടത്തിയെന്ന് സുരേഷ് ഗോപിയെപ്പറ്റി ആരോപണം ഉന്നയിച്ച വി ഡി സതീശന്റെയും കെ സുധാകരന്റെയും നേതൃത്വത്തിൽ ഉള്ള കോൺഗ്രസ് പ്രതികരിക്കണം. നികുതി വെട്ടിപ്പും കള്ളപ്പണമിടപാടും ഒരു മാന്യനായ പൊതുപ്രവർത്തകന് ചേർന്നതാണോയെന്ന് ഫ്രാൻസിസ് ജോർജ്ജും പറയണം. ധാർമ്മികത തൊട്ടു തീണ്ടിയിട്ടില്ലായെങ്കിൽ പറയേണ്ട കാര്യമില്ല. ഈ വിവരങ്ങളെല്ലാം അറിഞ്ഞിരുന്നിട്ടും മഞ്ഞക്കടമ്പൻ മോൻസിനെമാത്രം കുറ്റപ്പെടുത്തി പാർട്ടിവിട്ട ഇറങ്ങിയത് സംശയാസ്പദമാണ്. മഞ്ഞക്കടമ്പൻ സത്യസന്ധനായിരുന്നുവെങ്കിൽ നികുതി വെട്ടിപ്പിനെയും കള്ളപ്പണക്കാരുടെ പറുദീസയായ മൗറീഷ്യസിലെ സ്റ്റേറ്റ് ബാങ്കിലുള്ള അക്കൗണ്ടിനെപ്പറ്റി പ്രതികരിക്കണമായിരുന്നു. മഞ്ഞക്കടമ്പന്റെ പാർട്ടി വിട്ടുള്ള യാത്ര ആശയപരമല്ല, ആമാശയപരമാണ്. മഞ്ഞക്കടൻ ലജ്ജിച്ച് തല താഴ്ത്തണം.

ഇതിൽ ഏറ്റവും രസകരമായ സംഗതി ഇത്രക്ക് വലിയ കൊട്ടാരസദൃശ്യമായ 8000 ചതുരശ്ര അടി വീടിനും പുരയിടത്തിനും ചുറ്റുമതിൽ ഇല്ലായെന്നുള്ളതാണ്. ഫ്രാൻസിസ് ജോർജ്ജിന്റെ കണ്ണ് പരിശോധിപ്പിക്കണം. കഴിഞ്ഞ വർഷങ്ങളിൽ അതിനു മുന്നിലൂടെ പോയവർ പൊന്നാപുരം കോട്ടപോലത്തെ ആ മതിൽ കണ്ടിട്ടുണ്ട്. ഇന്ന് അതിനു മുന്നിലൂടെ പോയാൽ അതേ മതിൽ ഒരു വ്യത്യാസവുമില്ലാതെ കാണാനും സാധിക്കും. വാങ്ങാൻ പോകുന്ന വസ്തു കാണാൻ ചെന്ന ഫ്രാൻസിസ് ജോർജ്ജ് മാത്രം ആ വന്മതിൽ കണ്ടില്ല. ഇന്നത്തെ നിലയിൽ ഒരു കോടി രൂപ ചിലവിടാതെ ഏതാണ്ട് പതിനഞ്ച് അടി ഉയരമുള്ള ഈ മതിൽ പണി തീർക്കാൻ സാധിക്കില്ല. ഫ്രാൻസിസ് ജോർജ്ജേ ഇത് ശരിയല്ല. ഇത് നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചില്ല. ഇത് നിങ്ങളുടെ പിതാവ് പരേതനായ കെ എം ജോർജ്ജിന്റെ വിശ്വാസ്യത കൂടിയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *