Your Image Description Your Image Description
Your Image Alt Text

 

ലോകത്തിലെ ഏറ്റവും ക്രൂമായ ജയിൽ ഏതെന്ന് ചോദിച്ചാൽ ഇന്ന് ഒരു ഉത്തരം മാത്രമേയുള്ളൂ. അതാണ് റഷ്യയിലെ ബ്ലാക്ക് ഡോൾഫിൻ ജയിൽ (Black Dolphin Prison). നേരത്തെ ഈ പദവി അമേരിക്കയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗോണ്ടിനാമോ ബേ (Guantanamo Bay) -യ്ക്കായിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും പിടികൂടിയ മനുഷ്യരെ തീവ്രവാദികളെന്ന് മുദ്രകുത്തി ഗോണ്ടിനാമോ ബേയിൽ വച്ച് അതിക്രൂരമായ പീഡിനങ്ങൾക്ക് യുഎസ് സൈന്യം വിധേയമാക്കിയിരുന്നു. ഇത് അടച്ച് പൂട്ടാനുള്ള പദ്ധതിയിലാണ് യുഎസ് സൈന്യം. ഇതോടെയാണ് റഷ്യയിലെ ഫെഡറൽ പെനിറ്റൻഷ്യറി സർവീസ് ജയിലിന് ആ പദവി ലഭിച്ചത്. ഈ ജയിലിലെ അന്തേവാസികളുടെ സ്വകാര്യാവയവങ്ങളിൽ അധികൃതർ വൈദ്യുതാഘാതം ഏൽപ്പിക്കുന്നതായി നിരവധി തവണ പരാതികൾ ഉയർന്നിരുന്നു. അതേ സമയം ഈ ജയിലിലാണ് ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ കുറ്റവാളികളുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു.

സീരിയൽ കില്ലർമാർ, പീഡോഫിലുകൾ മുതൽ നരഭോജികളായ കുറ്റവാളികൾ വരെ ഈ ജയിലിലെ അന്തേവാസികളാണ്. ഈ ജയിലിൽ നിന്നും രക്ഷപ്പെടാനുള്ള ഏക പോംവഴി മരണമാണെന്നാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രാപ്പകൽ തടവുകാരെ നിരീക്ഷിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ഗാർഡുകൾ ഇവിടെയുണ്ട്. എല്ലാ ദിവസവും ഗാർഡുകളിൽ നിന്നും അതിക്രൂരമായ പീഡനമാണ് തടവുകാർക്ക് ലഭിക്കുന്നത്. കാലുകളിലെ എല്ലുകൾ പൊട്ടാത്ത തടവുകാർ ഇവിടെ കുറവാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ 700 തടവുകാരാണ് ഇവിടെയുള്ളത്. ഏതാണ്ട് 3,500 ളം തടവുകാരാണ് ഇവിടെ ഇതിനകം കൊല്ലപ്പെട്ടത്. അതായത് ഒരു അന്തേവാസി, ശരാശരി അഞ്ച് കൊലപാതകം വരെ ചെയ്യുന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. ബ്ലാക്ക് ഡോൾഫിൻ ജയിലിനുള്ളിലേക്ക് കടക്കുന്ന ഒരു കുറ്റവാളി മരണത്തിലൂടെ മാത്രമേ ജയിലിന് പുറത്ത് കടക്കുകയുള്ളൂവെന്ന് ഈ മരണക്കണക്കുകൾ വ്യക്തമാക്കുന്നു. ബ്ലാക്ക് ഡോൾഫിൻ ജയിലിൽ നിന്ന് ഒരു തടവുകാരനും ഇതുവരെ രക്ഷപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരോ പതിനഞ്ച് മിനിറ്റിലും ഗാർഡുകൾ ജയിലിനുള്ളിൽ ചുറ്റിക്കറങ്ങുന്നു. സെല്ലിൽ നിന്ന് കുറ്റവാളികളെ പുറത്തിറക്കുമ്പോൾ മുതൽ അയാൾ ചങ്ങലകളാൽ ബന്ധിതനായിരിക്കും. 1980 -കളിലെയും 1990 -കളിലെയും റഷ്യയിലെ ക്രൂരതയുടെ പര്യായമായിരുന്ന കുറ്റവാളി സംഘത്തിൻറെ ഭാഗമായിരുന്ന സീരിയൽ കില്ലർമാരും തീവ്രവാദികളുമാണ് ബ്ലാക്ക് ഡോൾഫിൻ ജയിലിലെ അന്തേവാസികൾ. ജയിലന് മുന്നിൽ തടവുകാർ തന്നെ നിർമ്മിച്ച കറുത്ത നിറമുള്ള ഡോൾഫിൻറെ പ്രതിമയിൽ നിന്നാണ് ബ്ലാക്ക് ഡോൾഫിൻ ജയിലെന്ന് ഈ ജയിലിന് പേര് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *