Your Image Description Your Image Description
Your Image Alt Text

കൊച്ചി: ചൈനയിലെ സുഹായ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ആരംഭിച്ച 2024 എഫ്‌ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ വന്‍ നേട്ടവുമായി ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം. രണ്ടാം റൗണ്ടിന്റെ ആദ്യ റേസില്‍ ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യയുടെ കാവിന്‍ ക്വിന്റല്‍ 11ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ടീമിന് നിര്‍ണായകമായ അഞ്ച് പോയിന്റുകള്‍ സമ്മാനിച്ചു. ആദ്യറൗണ്ടിലും എപി250 ക്ലാസില്‍ ആദ്യ 15ല്‍ കാവിന്‍ ഫിനിഷ് ചെയ്തിരുന്നു.

19:03.094 സെക്കന്‍ഡ് സമയത്തിലായിരുന്നു കാവിന്റെ ഫിനിഷിങ്. ഇതോടെ ടീമിന്റെ ചാമ്പ്യന്‍ഷിപ്പിലെ ആകെ പോയിന്റ് നേട്ടം പത്തായി ഉയര്‍ന്നു. അതേസമയം സഹതാരം മലപ്പുറം സ്വദേശി മൊഹ്‌സിന്‍ പറമ്പന്‍ രണ്ടാം റൗണ്ടിന്റെ ആദ്യ റേസില്‍ 20ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 23ാം പൊസിഷനില്‍ മത്സരം തുടങ്ങിയ മൊഹ്‌സിന്‍ 19:25.863 സമയത്തിലാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്, ഈ സ്ഥാനം പോയിന്റ് നേടാന്‍ സഹായകരമായില്ല.

ആദ്യറേസിലെ പ്രകടനത്തില്‍ സംതൃപ്തനാണെന്നും, രണ്ടാം റേസില്‍ മികച്ച ഫലങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കാവിന്‍ ക്വിന്റല്‍ മത്സരശേഷം പറഞ്ഞു. പ്രാരംഭ ലാപ്പുകളില്‍ ആത്മവിശ്വാസമുണ്ടായിരുന്നുവെങ്കിലും പ്രതീക്ഷിച്ചതുപോലെ തന്റെ പ്ലാന്‍ നടപ്പിലാക്കാനായില്ലെന്ന് മൊഹ്‌സിന്‍ പറമ്പന്‍ പറഞ്ഞു. രണ്ടാം റേസില്‍ തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മലയാളി താരം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *