Your Image Description Your Image Description
Your Image Alt Text

 

ദുബായ്: ദുബായിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഇതേ തുടർന്ന് നൂറിലേറെ കുടുംബങ്ങളെയാണ് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചത്. മലയാളികളടക്കമുള്ള താമസക്കാരെയാണ് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചത്.

രാത്രി 8.30ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാൾ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടത്. ഖിസൈസ് മുഹൈസ്‌ന നാലിൽ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമായിരുന്നു ചരിഞ്ഞത്. 108 അപ്പാർട്ട്മെൻറുകളാണ് കെട്ടിടത്തിലുള്ളത്. കെട്ടിടം ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ദുബൈ പൊലീസും ദുബൈ സിവിൽ ഡിഫൻസ് സംഘവും താമസക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ പരിശോധനകൾ നടത്തി വരികയാണ്. കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമാകാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *