Your Image Description Your Image Description
Your Image Alt Text

 

ബംഗ്ലൂരു : തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കർണാടകയിൽ മൂന്ന് മുതിർന്ന നേതാക്കൾക്കെതിരെ കേസെടുത്തു. കോൺഗ്രസ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര എന്നിവർക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ മൂന്ന് നേതാക്കൾക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

ബെംഗ്ളുരു ആർആർ നഗറിൽ സഹോദരൻ ഡി കെ സുരേഷിന് വോട്ട് ചെയ്താൽ വെള്ളവും താമസ സ‍ർട്ടിഫിക്കറ്റും തരാമെന്ന് പ്രചാരണ വേളയിൽ നടത്തിയ പ്രസംഗമാണ് ഡികെ ശിവകുമാറിനെതിരായ കേസ്. ഗ്യാരൻറികളിൽപ്പെട്ട് കർണാടകയിലെ സ്ത്രീകൾ വഴി തെറ്റിയെന്ന പ്രസ്താവനയ്ക്കാണ് കുമാരസ്വാമിക്കെതിരെ കേസ്. കോൺഗ്രസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ‘എക്സി’ൽ നടത്തിയതിനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയ്ക്ക് എതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *