Your Image Description Your Image Description

കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ജയിലിലടയ്ക്കുന്നില്ലെന്ന് ചോദിച്ച രാഹുൽ ഗാന്ധിയ്ക്ക് ചുട്ട മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ നൽകി . ‘ജയിലെന്ന് പറഞ്ഞ് വിരട്ടല്ലേ , വിരട്ടിയാൽ വിരളുന്നവരല്ല , അതിന് വേറെ ആളുകളെ നോക്കിയാൽ മതി .

രാഹുൽ ഗാന്ധിയ്ക്ക് മതിയായല്ലോ ? വയർ നിറഞ്ഞില്ലേ ? ഇനി പല്ലിന്റെ ഇടയിൽ കുത്തി കുട വയറൊന്ന് തടവി ഒരേമ്പക്കവും വിട്ടിട്ട് പൊയ്ക്കോ , ഇല്ലെങ്കിൽ ബാക്കി കൂടി കേൾക്കേണ്ടി വരും . തീർന്നില്ല , താങ്കളുടെ പഴയ പേര് ആവർത്തിപ്പിക്കാൻ ഇട വരുത്തരുത് .

കോഴിക്കോട് കാക്കൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനിത് പറഞ്ഞത് . ഭാരത് ജോഡോ യാത്രയ്ക്ക് ശേഷവും നിങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. ജയിലും അന്വേഷണവും കാട്ടി തങ്ങളെ വിരട്ടേണ്ട.

നിങ്ങളുടെ മുത്തശ്ശി രാജ്യമടക്കിവാണ കാലത്ത് ഒന്നര വർഷമാണ് തങ്ങളെ ജയിലിലിട്ടത്. അതുകൊണ്ട് ജയിലെന്ന് കേട്ടാൽ, മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് നേതാവ് അശോക് ചവാനെപ്പോലെ അയ്യയ്യേ ഞാൻ പോകില്ല, എനിക്കങ്ങോട്ട് പോകാൻ കഴിയൂല്ല എന്ന് പറയുന്നവരല്ല ഞങ്ങൾ.

ഞാൻ നിങ്ങളെ വിമർശിക്കുന്നുവെന്നാണല്ലോ പരാതി. അത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടാണ്. രാഹുൽ ഗാന്ധി, നിങ്ങൾ നടത്തിയ യാത്രയിൽ പലതും സംസാരിച്ചു. ഒഴിവാക്കിയ ഒരേയൊരു വിഷയം പൗരത്വ ഭേദഗതിയാണ്. രാജ്യമാകെ പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിച്ചപ്പോൾ കോൺഗ്രസ് അകന്നു നിന്നു.

കേരളത്തിൽ ആദ്യം പ്രതിഷേധത്തിൽ കോൺഗ്രസുണ്ടായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചല്ലേ ഇവിടത്തെ കോൺഗ്രസുകാർ യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് പിൻവാങ്ങിയത്. അല്ലെങ്കിൽ രാഹുൽ ഗാന്ധി എന്തുകൊണ്ട് അത് പറയുന്നില്ല. എന്താണ് അതിനിത്ര മടിയെന്നാണ് ഞാൻ ചോദിച്ചതെന്നും പിണറായി ആഞ്ഞടിച്ചു .

രാഹുൽ,നിങ്ങൾക്കെങ്ങനെ സംഘപരിവാർ മനസ് വരുന്നു . ഇവിടെ മാത്രമാണോ നിങ്ങളിത് കാണിച്ചത്? ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്തപ്പോഴും ലോക് സഭയിലും പുറത്തും ഒന്നും പറഞ്ഞില്ല. കേരളത്തിന് അർഹതയുള്ളത് നിഷേധിക്കപ്പെട്ടപ്പോൾ എപ്പോഴെങ്കിലും നിങ്ങൾ ശബ്‌ദിച്ചോ?

സംയുക്ത പ്രതിഷേധത്തിന് കോൺഗ്രസിനെ ക്ഷണിച്ചിരുന്നല്ലോ. നിങ്ങൾ കേന്ദ്രസർക്കാരിനെ ചാരിയല്ലേ നിന്നത്. രാജ്യത്തെ അന്വേഷണ ഏജൻസികൾ പാലിക്കേണ്ട നിയമവ്യവസ്ഥിതികളിൽ നിന്ന് വ്യതിചലിച്ചാണ് ആർ.എസ്.എസിന് കീഴിലുള്ള അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത്.

സി.പി.എം നേതാക്കളെയടക്കം മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മണിക്കൂറുകളോളം വെറുതെയിരുത്തി അപമാനിക്കുകയാണ്. ഇതംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പരിഹാസത്തിന് രാഹുൽ ഗാന്ധി മറുപടി പറയുമോ ?

പറയണം , ചുണയുണ്ടെങ്കിൽ പറയണം . തട്ട് കടയിൽ ഓടിക്കേറി പരിപ്പ് വടയും ദോശയും ചമ്മന്തിയും തിന്നുന്നതുപോലെയല്ല , പിണറായി സഖാവിന് ചുട്ട മറുപടി കൊടുക്കുന്നത് , രാഹുൽ ഗാന്ധി ആദ്യം പോയി കാര്യങ്ങളൊക്കെ ഒന്ന് പഠിക്കുന്നത് നല്ലതാ , അല്ലെങ്കിൽ ഉപദേശകർ ഇങ്ങനെയൊക്കെ വഴി തെറ്റിക്കും .

ഏതായാലും രാഹുൽ ഗാന്ധിക്ക് മതിയായി , കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ കിട്ടന് ഉറക്കം വരില്ലെന്ന് ഞങ്ങളുടെ നാട്ടിലൊക്കെ ഒരു പഴമൊഴിയുണ്ട് , പിണറായിയെ ജയിലിലിടാഞ്ഞു രാഹുലിന് ഉറക്കമില്ലായിരുന്നു , പിണറായിയുടെ മറുപടി കിട്ടിയപ്പോൾ സുഖമായി ഉറങ്ങിയെന്നാണ് കരക്കമ്പി.

Leave a Reply

Your email address will not be published. Required fields are marked *