Your Image Description Your Image Description
Your Image Alt Text

 

തൃശ്ശൂർ: യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരെ‍‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.30 ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന പ്രിയങ്ക ഹെലികോപ്റ്റർ മാർഗ്ഗം ചാലക്കുടി മണ്ഡലത്തിലെ ചേരമാൻ പറമ്പ് മൈതാനത്തെത്തി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. ഉച്ചക്ക് 2.30 ന് പത്തനംതിട്ടയിലെ പൊതുസമ്മേളനവും നാലുമണിക്ക് തിരുവനന്തപുരത്ത് റോഡ് ഷോയുമാണ് പ്രിയങ്ക ഗാന്ധിയുടെ മറ്റ് പരിപാടികള്‍. വൈകിട്ട് 5.20 ഓടെ പ്രിയങ്ക ഗാന്ധി ദില്ലിക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *